Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
കണ്ണ് കോഴിക്കൂട്ടില് തന്നെ .ദേ അവനെനിക്ക് റ്റാറ്റാ കാണിക്കുന്നു. ഞാന് ഒന്നു ചിരിച്ച് തിരിച്ചു നടന്നു. പിന്നേ അമ്മാവന്റെ മോനല്ലേ റ്റാറ്റാ കാണിക്കാന് ...
അല്ല നീയെന്തിനാ ഈ തുറിച്ചു നോക്കുന്നേ ...? തുണിയെടുക്കുന്ന കണ്ടിട്ടാ ? അത് പഴയതൊക്കെ നാശമായതുകൊണ്ടാ . നിന്റെ നോട്ടം കണ്ടാല് ഞാനിതൊക്കെയിട്ട് ആരെയോ കാണിക്കാന് പോകുവാന്ന് തോന്നുവല്ലോ ... ദേ വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ കേട്ടോ ...
കുറച്ച് ഉള്ളിലേക്കു മാറിയാണെന്റെ വീട് ... അതായത് എന്നെ കല്ല്യാണം കഴിച്ച് കൊണ്ടുവന്ന വീട്... നാട്ടിന് പുറമാണ് . ഒന്നര ഏക്കര് പറമ്പിനു ഒത്ത നടുക്കുള്ള പഴയ ഒരു നായര് തറവാട് . അടുത്ത വീടു കാണണമെങ്കില് കുറച്ച് നടക്കണം . സുന്ദരമായ ഒരു സ്ഥലം . കല്ല്യാണം കഴിഞ്ഞ സമയത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു . ചേട്ടന് രാവിലെ 8 മണിക്ക് കട തുറന്നാല് ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഉണ്ണാന് വരും . ഊണു കഴിഞ്ഞ് ഒരു മണിക്കൂര് ഒന്നു മയങ്ങും . വീണ്ടും 2.30 ഓടു കൂടി കടയിലേക്കു തിരിച്ചു പോകും . പിന്നീട് വരുന്നത് 9 മണിക്ക് കടയടച്ചിട്ടാ . ഇന്നും മാറ്റമില്ലാതെ തുടരുന്ന ദിനചര്യ. ചേട്ടന് ഇല്ലാത്ത സമയം മുഴുവന് ഒറ്റക്കായ പോലെയാണ് . അമ്മക്ക് വയസധികം ഇല്ലെങ്കിലും കണ്ണും ചെവിയും കുറച്ചു പിറകിലേക്കാണ് . കല്ല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ചെങ്കിലും കാണുകയും കേള്ക്കുകയും ചെയ്യുമായിരുന്നു . ഇപ്പൊ വന്നുവന്ന് എന്നെ പോലും അടുത്തു വന്നു നോക്കിയാണ് മനസിലാക്കുക . ചെവിയാണെങ്കില് പറയ്വേം വേണ്ട . ഇപ്പൊ
💬 Comments
View all comments