Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]
........ വീട് പണിക്ക് ആവശ്യമുള്ള കാശ് ചോദിക്കുമ്പോൾ ഉടൻ തന്നെ ഭദ്ര ൻ രഞ്ജിനി യുടെ അക്കൗ ണ്ടിലേ ക്ക് അയച്ചു കൊടുക്കും ....... അതിനാൽ ആറ് മാസം കൊണ്ട് തന്നെ വീടിൻ്റെ പണി പൂർത്തിയായി പാല് കാച്ചിന് നാട്ടിൽ വന്ന ഭദ്രൻ പാല് കാച്ചു കഴിഞ്ഞ് തിരികെ പോകുന്നതിന് മുന്നേ ഒരു ദിവസം വൈകിട്ട് ഒരു കുപ്പി സ്കോച്ചുമായി രാമൻ്റെ വീട്ടിലേക്ക് പോയി ........
വീടിന് പുറത്തെ മാവിൻ ചോട്ടിൽ കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്ന ഭദ്രൻ രാമനെ വിളിച്ചു ...... പുറത്തേ വന്ന രാധ പറഞ്ഞു ആ ഭദ്രേട്ടൻ ആയിരുന്നോ ചേട്ടൻ എന്നാ പോകുന്നേ ? " ..... ഞാൻ വരുന്ന ഞായറാഴ്ച പോകും രാധേ " ! മോനെവിടെ ? മോൻ ടിവിക്ക് മുന്നിൽ കാർട്ടൂണും കണ്ട് ഇരിക്കുവാ ! രാമനില്ലേ ? ..... രാമേട്ടൻ അകത്തുണ്ട് ഞാനിപ്പോ വിളിക്കാം എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി ........
പുറത്തേക്ക് വന്ന രാമനെ കണ്ട ഭദ്രൻ പറഞ്ഞു എടാ ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് രണ്ട് ഗ്ലാസ്സും കുറച്ചു വെള്ളവും കൂടി എടുത്തോ ....... ഗ്ലാസുമായി വന്ന രാമൻ ഓരോന്ന് ഒഴിച് മെല്ലേ സിപ് ചെയ്തു കൊണ്ട് പറഞ്ഞു അങ്ങനെ വീടിൻ്റെ പണിയും തീർത്തു പാല് കച്ചും കഴിഞ്ഞല്ലേ ഇപ്പൊ എന്തു തോന്നുന്നു ....... പണി മൊത്തം തീർന്നിട്ടില്ല കർട്ടൻ പോലുള്ള ചെറിയ കര്യങ്ങൾ ഇനിയും ബാക്കിയാ അതൊക്കെ രഞ്ജിനി പതിയെ ചെയ്യിച്ചോളും ........ എനിക്ക് അവളെ അത്രക്ക് വിശ്വാസമാ രാമാ
💬 Comments
View all comments