Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
ഞാൻ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നു ....... ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും അപ്പപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു ........ നീ എന്താ പറഞ്ഞേ നിനക്ക് അവനുമായി ഒരു ബന്ധവും ഇല്ല അല്ലേ ? അപ്പോ ഇതോ ഭദ്രൻ വീഡിയോ പ്ലേ ചെയ്ത് അവളെ കാണിച്ചു കൊണ്ട് അവൻ ആക്രോശിച്ചു ......... ഭയം ലവലേശം ഇല്ലാതെ പാറ പോലെ അവൾ ഉറച്ചു നിൽക്കുന്നത് കണ്ട അവൻ അവളുടെ മുടി കുത്തിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു ........ എഡി നിന്നോടാ ചോദി ച്ചത് എന്താ ഇതിൻ്റെ ഒക്കെ അർഥം ......
ഇത്രയും നാൾ എന്നോട് സ്നേഹ ത്തോടെ മാത്രം സംസാരിച്ചിരുന്ന ആൾ തന്നോട് ആക്രോശിക്കുകയും തന്നെ കൈയേറ്റം ചെയ്യാൻ മുതിരുന്നതും കണ്ട അവൾ ഒരു നിമിഷം ഓർത്തു .......... ഇയാൾ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല എന്ന് അറിഞ്ഞ അവൾ ഭദ്രൻ്റെ മുഖത്ത് നോക്കി പറഞ്ഞു ......... ഈ വീടും 50 സെൻ്റ് സ്ഥലവും എൻ്റെ പേരിൽ ആണെന്ന് അറിയാലോ ! എന്നെ ഇനി ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഭവന ഭേദന ത്തിനും വധ ശ്രമത്തിനും നിങ്ങൾക്കെ തിരെ ഞാൻ കേസ് കൊടുക്കും ......... ഒരു പട്ടാളക്കാരനായ എന്നോടാണോടി നിൻ്റെ വിരട്ടൽ എന്ന് പറഞ്ഞു കൊണ്ട് അവൻ അവളെ നിലത്തേക്ക് വലിച്ചിട്ടു നിലത്ത് വീണു കിടന്ന അവളെ ഒരു നിമിഷം നോക്കി നിന്ന അവൻ പറഞ്ഞു എല്ലാം നീ മുൻകൂട്ടി പ്ലാൻ ചെയ്യുകയാ യിരുന്നു അല്ലേ ഇതുവരെയുള്ള എൻ്റെ സമ്പാദ്യം എല്ലാം നീ എടുത്തോ ........
💬 Comments
View all comments