Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
ടേക്ക് വന്ന സൗമ്യ പറഞ്ഞു റോഡിലൊ ന്നും ഇപ്പൊ പോകണ്ട ഏട്ടാ ! ഇവിടെ അടുത്ത് ഒരു എൽപി സ്കൂൾ ഉണ്ട് അതിൻ്റെ ഗ്രൗണ്ട് അത്യാവശ്യം വാലു താ അവിടെ പോയി പഠിച്ചാൽ മതി ..... ഗ്രൗണ്ടിൽ നല്ലപോലെ ഓടിക്കാൻ പഠിച്ചിട്ട് റോഡിലെക്ക് കൊണ്ട് പോയാ മതി പിന്നെ ഒരു കാര്യം രണ്ടാളും അധി കം താമസിക്കാതെ വന്നാൽ നമുക്ക് ഇന്ന് കാട്ടരുവിയിൽ കുളിക്കാൻ പോകാം ..... അത് കേട്ട മീനാക്ഷി ഭദ്രനേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മാമൻ കണ്ടിട്ടില്ലല്ലോ ഇവിടുത്തെ കാട്ടരുവി ! അപ്പൊൾ സൗമ്യ അവനെ കണ്ണു ചിമ്മി കാണിച്ചു ...... " ഇല്ല മോളെ ഞാൻ കണ്ടിട്ടില്ല" അടി പോളിയ മാമാ അരുവി യിലേക്ക് ഇറങ്ങിയാൽ പിന്നെ നമുക്ക് കരക്ക് കയറാൻ തോന്നില്ല അത്ര രെസാ .........
പൂന്തോട്ടത്തിലെ പണി കഴിഞ്ഞു ഭദ്രൻ മീനാക്ഷിയും കൂട്ടി സ്കൂൾ ഗ്രൗ ണ്ടിലേക്ക് പോകുമ്പോൾ സൗമ്യ ഭദ്രനോട് പറഞ്ഞു ....... ഏട്ടാ ! ആണും പെണ്ണും ആയിട്ട് ഒരെണ്ണമേ എനിക്ക് ഉള്ളൂ ! ഒരു വെറളി പിടിച്ച സാധനാ അത് ഏട്ടനൊന്ന് ശ്രദ്ധിക്കണേ !....... അത് കേട്ട മീനാക്ഷി പറഞ്ഞു ഒന്ന് പോമ്മേ എപ്പൊ നോക്കിയാലും എന്നെ വഴക്ക് പറയാനേ അമ്മക്ക് നേരൊള്ളൂ ! ..... പോട്ടെ മോളെ ഞാൻ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞു പോകാൻ തുടങ്ങു മ്പോൾ മീനാക്ഷി തിരിഞ്ഞ് സൗമ്യയെ നോക്കി പറഞ്ഞു അമ്മേ ! പോയിട്ട് വരാം ടാറ്റാ .......
ചെമ്മൺ പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയിൽ റിയർ മിററി ലൂടെ
💬 Comments
View all comments