0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 43.4K

നമുക്ക് രാമനെയും കൂട്ടി പോകാം ! പക്ഷേ ഒരു കാര്യം രഞ്ജിനിയെ ഒഴിച്ചു വേറെ ആരെ വേണേലും മോള് ക്ഷണിച്ചോ !

എങ്കിൽ നമുക്ക് ഈ ആഴ്ച തന്നെ നമ്മുടെ രാമേട്ടൻ്റെ തറവാട്ടിലേക്ക് പോകാം ഏട്ടാ .........

അങ്ങനെ ഒരു ഞായറാഴ്ച ദിവസം കാറിൽ അവർ തറവാട്ടിലെക്ക് പോയി .......... മീനാക്ഷി ഫ്രണ്ട് സീറ്റിലും സൗമ്യ പുറകിലും ആയിരുന്നു ഇരുന്ന തു ഭദ്രൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനാക്ഷി പറഞ്ഞു .........

എന്നെ കൂടി കാർ ഓടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ ഇത്രേം ദൂരം മാമൻ തനിച്ചു വണ്ടി ഓടിക്കേണ്ടി വരുമായിരുന്നോ ? ......... വണ്ടിക്ക് നമ്മൾ നേരത്തെ ബുക്ക് ചെയ്തെങ്കിലും മോൾടെ എക്സാം ടൈമിൽ അല്ലെ നമുക്ക് വണ്ടി കിട്ടിയത് മോൾടെ കല്യാണത്തിന് ഇനിയും രണ്ടു മാസം ഉണ്ടല്ലോ അതിനു

മുമ്പ് മോളെ ഞാൻ വണ്ടി ഓടിക്കാൻ പഠിപ്പിക്കാം പോരെ ! എന്നെ മാത്രം അല്ല അമ്മേം കൂടെ പഠിപ്പിക്കണം ........

അത് കേട്ട സൗമ്യ പറഞ്ഞു "അയ്യട "എനിക്ക് എങ്ങും പഠിക്കണ്ട കാറും ബൈക്കും ഒക്കെ മാമനും മരുമോളും കൂടെ അങ്ങ് ഓടിച്ചാ മതി .........

നേരെ രാമൻ്റെ വീട്ടിലേക്ക് ആണ് അവർ പോയത് വൈകിട്ട് ആറ് മണിയോടെ അവർ രാമൻ്റെ വീട്ടിൽ എത്തി ........... അവർക്കായി വാങ്ങിയ ഡ്രെസ്സും സ്വീറ്റ്സും ഒക്കെ സൗമ്യ രാമന് കൊടുക്കുമ്പോൾ ഭദ്രൻ പറഞ്ഞു രാമന് ആളെ മനസ്സിലായോ ? .........

ഇല്ല ഭദ്രാ !

ഇരുപത്തഞ്ചു വർഷം മുമ്പ് നമ്മളെ ഒക്കെ വിട്ട് നമ്മുടെ മനോജേട്ടനൊപ്പം ഓടി പോയ നമ്മുടെക്കെ ഒരേ

💬 Comments

View all comments