0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 44.4K

അവൾ എന്തും കൊടുക്കും ഭദ്രാ അവൾക്ക് അവനെ അത്രക്ക് വിശ്വാസ വും സ്നേഹവും ആയിരുന്നു ..........

വീടിൻ്റെയും സ്ഥലത്തിൻ്റെയും ആധാരം ഒരു പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തിൽ വച്ച് ഇരുപത്തഞ്ചു ലക്ഷം രൂപ വാങ്ങി അവൻ ഇവിടുന്നു മുങ്ങി ഇപ്പൊ അവൻ എവിടെ ഉണ്ടെന്ന് അവൾക്ക് പോലും അറിയില്ല ..........

പക്ഷേ അവനിപ്പോൾ ദുബായിൽ സ്വന്തമായി ഒരു ഹാർഡ് വെയർ ഷോപ്പ് ഉണ്ടെന്നാണ് അറിവ് ദുബായിൽ ഉള്ള എൻ്റെ ഒരു പഴയ ചങ്ങാതി വഴി അറിഞ്ഞതാണ് .........

ഇത്രയും കേട്ടിരുന്ന ഭദ്രൻ രാമനോട് ചോദിച്ചു !

എന്നിട്ടും അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് പോയില്ലേ ?അത്യാവശ്യം കാശും ഭൂസ്വത്തും ഒക്കെ അവൾക്ക് ഉണ്ടല്ലോ ! അവളുടെ അഛൻ വിചാരിച്ചാൽ ഇരുപത്തഞ്ചു ലക്ഷം രൂപ നിസ്സാരമായി കൊടുക്കാവുന്നതെ ഉള്ളൂ .........

ഹാ ! അതല്ലേ രസം ഏട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കു മെന്ന് കേട്ടിട്ടില്ലേ ഭദ്രാ അത് തന്നെ യാണ് ഇവിടെയും സംഭവിച്ചത് അവൾ നിന്നെ ഒഴിവാക്കി ഷാഫിയുമൊന്നി ച്ചുള്ള ജീവിതം തുടങ്ങിയ ശേഷമാണ് ഈ കാര്യം അവളുടെ വീട്ടുകാർ പോലും അറിയുന്നത് ...........

അവരാരും ഈ ബന്ധത്തെ സപ്പോർട്ട് ചെയ്തില്ല , മാത്രമല്ല അവൾക്ക് കുടുംബത്തിൽ നിന്ന് കിട്ടാനുള്ള അവകാശം പോലും അവർ കൊടുത്തില്ല !

കൊടുത്താൽ അതും അവൾ അവന് കൊടുക്കും എന്ന് അറിയാവുന്ന അവർ അവൾക്ക് അവകാശപ്പെട്ടതൊക്കെ നിൻ്റെ മക ൻ്റെ പേരിലാണ് എഴുതി വച്ചിട്ടുള്ളത് അവന് പതിനെട്ട് വയസ്സ് തികഞ്ഞതിന് ശേഷമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ !

സത്യം പറഞ്ഞാൽ നിത്യവൃത്തിക്ക്

💬 Comments

View all comments