Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
പോലും വകയില്ലാത്ത അവസ്ഥയാണ് ഇപ്പൊ അവളുടേത് ഇപ്പൊ ടൗണിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട് ചെറിയ ശമ്പളം കിട്ടും അത് കൊണ്ടൊന്നും ഒന്നും ആകില്ല ഇടക്കൊക്കെ എൻ്റെ കയ്യീന്നും കാശു വാങ്ങും ഞാൻ കൊടുക്കും ഒരു ആശ്രയത്തിന് അവൾ ക്ക് വേറെ
ആരും ഇല്ലല്ലോ ഭദ്രാ ഇനി നിനക്കെ ഇതിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയൂ ...........
അത് കേട്ട് ദേഷ്യം വന്ന അവൻ പറഞ്ഞു ........... ഞാനോ ? എന്നെ ഇത്രയധികം ദ്രോഹിച്ച ഇവൾക്ക് ഞാൻ ഇനി എന്തു സഹായം ചെയ്യണം എന്നാണ് രാമാ നീ പറയുന്നത് .........
അവളെ എൻ്റെ ജീവിതത്തിൽ നിന്ന് തന്നെ ഞാൻ പടിയടച്ചു പിണ്ഡം വച്ചതാ ........ ഭദ്രാ ഇതുവരെ നിൻ്റെ നല്ലതിന് വേണ്ടി മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ ഇനി പറയാൻ പോകുന്നതും അത് തന്നെ ..........
ഒരു കാലത്ത് നീ അവൾക്ക് സർവ്വ സ്വാതന്ത്ര്യവും കൊടുത്തു അവളെ കണ്ണടച്ച് വിശ്വസിച്ചിരുന്നതാ അവൾ ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി ഇങ്ങനെ ഒക്കെ ആയി ........
എന്ന് വച്ച് അങ്ങനെ ഉള്ള അവളെ തിരികെ നിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരിക്കലും ഞാൻ പറയില്ല ! ആകെ ഒരു കാര്യം മാത്രേ ഇതിൽ നിനക്ക് ചെയ്യാ നുള്ളൂ ..........
നിൻ്റെ സ്വപ്നം ആയിരുന്നു ആ വീട് ഒരിക്കലും അത് അന്ന്യദീനപ്പെട്ടു പോകാൻ പാടില്ല " ഭദ്രാ നിൻ്റെ അഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ് നിൻ്റെ തറവാടാണ് അത് " അത് നിൻ്റെ കയ്യിൽ തന്നെ വന്നു ചേരണം കയ്യിൽ കാശ് ഉണ്ടെങ്കിൽ ഏത് വിധേനയും
💬 Comments
View all comments