Chapter Title : സൗഭാഗ്യം 2 [മധു]
അടിച്ചതും പക്ഷേ അവൾ വിഷമത്തോടെ ചന്ദ്രശേഖരനെ നോക്കി. ചാന്ദിനി അവളെ ദഹിപ്പിക്കാനുള്ള ദേഷ്യത്തിൽ നോക്കി.
"അത് പോട്ടെ തെറ്റുകാണിച്ചാ ഏതൊരമ്മയും ചെയ്യുന്നതേ നീയും ചെയ്തുള്ളു. പക്ഷേ തെറ്റ് ഞങ്ങളാ ചെയ്തത് നിന്നോടൊന്ന് പറയാൻ പറ്റീല...." അയാൾ കണ്ണുനിറച്ചുകൊണ്ട് നിന്ന സന്ധ്യയെ നോക്കി പറഞ്ഞു.ചാന്ദിനിക്കുമാത്രം അവളെ അത്ര ഇഷ്ടപ്പെട്ടില്ല.
"അവൻ്റെ മനസ്സിലാരെങ്കിലും ഒണ്ടെങ്കിലോന്നുവച്ചാ ഞങ്ങളിത്രേം ദിവസം
ഒന്നും പറയാതിരുന്നത് ഇനിയിപ്പം അതിൻ്റാവശ്യമില്ലല്ലോ......" ശ്രീജ പറഞ്ഞു.
"അതൊന്നുമില്ല സാറേ......അവന് പഠിത്തം കഴിഞ്ഞാപ്പിന്നെ ആറ്റിലെ വണ്ടികഴുകുന്ന സ്ഥലത്തുപോയി വണ്ടി കഴുകും അങ്ങനെയാ ഡ്രൈവിംഗ് പഠിചത് പിന്നെ പ്രേമിക്കാനൊള്ള സമയം എങ്ങനെ കിട്ടാനാ പാവം ഒത്തിരി കഷ്ടപ്പെട്ടു....." സന്ധ്യ പറഞ്ഞു.
"വാ....നമുക്ക് പോകാം. കൊച്ചുങ്ങളിത്തിരിനേരം അവിടിരിക്കട്ടെ.രാവിലെ രണ്ടുപേരും അമ്പലത്തിൽ പോയിവരണം കേട്ടോ......" ചന്ദ്രശേഖരൻ പറഞ്ഞു.
"പോട്ടെടാ ചേച്ചിക്ക് അബദ്ധം പറ്റി......." അവൾ അവനെ നോക്കി പറഞ്ഞു
"ആ........" അരുണിൻ്റെ തല വയറിലേക്ക് അമർത്തിപ്പിടിച്ച് നിന്ന സുജാതയൊന്ന് പിന്നോക്കം ചാടി.
"അടി.....കടിക്കുന്നോ........." അവൾ കളിയായി കയ്യോങ്ങിക്കൊണ്ട് അവനോട് പറഞ്ഞു. എല്ലാവരും ചിരിച്ചു.
"മോള് കഴിഞ്ഞ ഓണത്തിന് വാങ്ങിയ സെറ്റ് സാരി ഉടുത്താമതി.മോൻ ഇന്നലെ വാങ്ങിയ മുണ്ടും ഷർട്ടും രണ്ടുപേരും ഒരുമിച്ച് ആദ്യമായി പോവുന്നതല്ലേ........" അയാൾ പറഞ്ഞിട്ട് തിരികെ നടന്നു. പുറകേ മറ്റുള്ളവരും.
"ഇപ്പോ എന്തോ പറയുന്ന്......." ചാന്ദിനി അവൻ്റെ അടുത്തിരുന്നുകൊണ്ട് ചോദിച്ചു.അവൻ അവളെ കരവലയത്തിലാക്കി ചേർത്തുപിടിച്ചു.
"ഞാൻ പോട്ടേ......" അവൻ അവളോട് ചോദിച്ചു.
"മം......" അവൾ മനസ്സില്ലാമനസ്സോടെ മൂളി.അവൻ പതിയെ എണീറ്റ് താഴേക്ക് നടന്നു.ഔട്ട് ഹൗസിൽ ചെല്ലുമ്പോൾ സന്ധ്യ സെറ്റിയിലിരിക്കുന്നുണ്ട്.
"ഒറങ്ങീലെ ചേച്ചീ......"അവൻ ഒന്നും സംഭവിക്കാത്തമട്ടിൽ ചോദിച്ചു.
"ഇല്ലെടാ.....ഒറക്കം വന്നില്ല......." അവൾ പറഞ്ഞു.
"ടീ......സന്ധ്യേ......"
💬 Comments
View all comments