Chapter Title : സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ [Devils Own]
അങ്ങനെ വിളിച്ചാൽ ഞാൻ ഒരു മോശക്കാരൻ ആണ് എന്ന് അവൾ കരുതുമോ. ഇങ്ങനെ ആണേൽ തനിക്കു ഇന്ന് ഉറങ്ങാൻ ആവില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.
അവൾക്കും ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നുണ്ടാരുന്നു. അയാളുടെ കൂടെ കുറച്ചു നേരം കൂടെ ചിലവഴിക്കാൻ അവൾക്കു തോന്നിയിരുന്നു. മാന്യമായ പെരുമാറ്റം. കോഫി വാങ്ങാൻ ആണേൽ പോലും തന്റെ ഇഷ്ടം എന്താണ് എന്ന് നോക്കി വാങ്ങാൻ അയാൾ കാണിച്ച ശ്രദ്ധ. അതൊക്കെ അവൾക്കു താൻ അയാളിൽ കൂടുതൽ അടുക്കുന്നു ആകൃഷ്ട ആവുന്നു എന്ന് മനസിലാക്കി കൊടുത്തു.
അയാൾ തന്നെ വിളിക്കുമോ, അതോ താൻ അങ്ങൊട് വിളിക്കണോ. അങ്ങനെ വിളിച്ചാൽ അത് അയാൾക്കു ഓക്കേ ആയിരിക്കുമോ. പൊതുവെ ചോക്ലേറ്സ് ഇഷ്ടം അല്ല എങ്കിലും അയാൾ കൊടുത്ത ചോക്ലേറ്റ് മറ്റാർക്കും കൊടുക്കാതെ അവൾ തന്നെ കഴിച്ചു. അതിനു ഒരു രുചിയും അവൾക്കു തോന്നി.
തന്റെ പ്രണയം ഒരുവേള അയാളോട് പറഞ്ഞാലോ എന്ന തോന്നൽ വന്നപ്പോൾ തന്നെ അവൾ കരുതി അത് അപ്പോൾ തന്നെ അയാൾ തന്റെ വെറും ഒരു തോന്നൽ മാത്രം ആണ് എന്ന് പറഞ്ഞു തട്ടികളായും എന്ന്. അവൾക്കു അന്ന് വരെ ആരിൽ നിന്നും കിട്ടാത്ത ഒരു പരിഗണന അയാളിൽ നിന്നും കിട്ടുകയായിരുന്നു.
അത് ജീവിതകാലം മുഴുവൻ വേണം എന്ന തോന്നൽ അവളെ വല്ലാതെ അസ്വസ്ഥയാക്കി. കാരണം അവൾക്കു അറിയാമാരുന്നു അവർക്കു രണ്ടു പേർക്കും തമ്മിൽ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന്. ഒടുവിൽ രണ്ടും കല്പിച്ചു അവൾ അയാളെ വിളിക്കാൻ തീരുമാനിച്ചു.
അവളുടെ കാൾ കണ്ടതും അയാൾ വല്ലാതെ കൺഫ്യൂസ്ഡ് ആയി. എന്തിനാണ് ഇവൾ
💬 Comments
View all comments