0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 981

. ആ എന്തേലും ആവട്ടെ ഞാൻ നമ്പർ അയച്ചു കൊടുത്തു . പിന്നെ റിപ്ലേ വന്നില്ല പകരം വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നു പിന്നെ വാട്സ്ആപ്പിൽ ആയി ചാറ്റ് കുറച്ച് നേരം അതും ഇതും ഒക്കെ പറഞ്ഞിരുന്നു പിന്നെ എനിക്ക് ക്ഷീണം വരണ പോലെ തോന്നി ഞാൻ ബൈ ഇട്ട് നെറ്റ് ഓഫ് ചെയ്തു.
നാട്ടിലേക്ക് ട്രെയിൻ എത്തുമ്പോൾ രാവിലെ 4 മണി കഴിഞ്ഞിരുന്നു പാർക്കിങ്ങിൽ വച്ച ബൈക്കും എടുത്ത് വീട്ടിലേക്ക് വിട്ടു . വീട്ടിലെത്തി ഉമ്മാനെ വിളിച്ച് വാതിൽ തുറപ്പിച്ചു നേരെ പോയി ഒറ്റ വീഴലായിരുന്നു ..........
"നാട് കറങ്ങി പാതി രാത്രി വന്നു കേറി കിടപ്പുണ്ട് ഒരു ജോലിക്കും പോവില്ല വെറുതെ ഇങ്ങനെ നടന്ന മതിയല്ലോ " ആരോടിന്നില്ലതെ ഒറ്റക്കുള്ള ഉമ്മാട സ്ഥിരം പരാധി കേട്ടാണ് എണീറ്റത്.രാത്രി വന്നു വലിച്ചെറിഞ്ഞ ബാഗും ഡ്രെസ്സും എടുക്കാൻ വന്നതാണ് കക്ഷി . പിന്നെയും എന്തൊക്കെയോ പരാധി പറഞ്ഞുകൊണ്ട് കക്ഷി അടുക്കളയിലേക്ക് പോയി . മുഖമൊന്നു കഴുകി നേരെ പോയി ഉമ്മാടെ സൈഡിൽ നിന്നു ഒരു വളിച്ച ചിരി കൊടുത്തു . നോ മൈൻഡ് കലിപ്പിൽ ആണ് പുള്ളിക്കാരി. സോപ്പ് പതപ്പിക്കൽ തന്നെ ശരണം
"എന്താണ് മുത്തേ രാവിലെ തന്നെ മൂഡ് ഓഫ് ആണല്ലോ "ഷോൾഡറിലൂടെ കയ്യിട്ടു ഞാൻ ഒന്നാമത്തെ അസ്ത്രം വിട്ടു
"ഞാൻ ആരുടെം മുത്ത് ഒന്നും അല്ല " അതും പറഞ്ഞ് പുള്ളിക്കാരി എൻ്റെ കൈ തട്ടി മാറ്റി
ഒത്തില്ലാ.. അസ്ത്രം ടൂ ഓൺ ദ ഫ്ലോർ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു .ചെറിയ ചിരി വന്ന്

💬 Comments

View all comments