Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
എൻ്റെ എല്ലാം ഉടയിപ്പും അറിയുന്ന ഉമ്മാക്ക് ഇത് പുത്തരി അല്ല
"കണ്ട മോനെ ഓന് ഇതന്നെ പണി" വിച്ചുനോടായി ഉമ്മ പറഞ്ഞു അവൻ്റെ മുഖത്ത് അതിശയം ആയിരുന്നു ഉമ്മയുടെ മുമ്പിൽ കോൾ വിളിക്കുന്ന കൊണ്ട് ആവണം ഞാൻ ഊഹിച്ചു .
"നി വെക്ക് ഞാൻ വിളിക്കാം " മിലിയോട് പറഞ്ഞൂ
"ഓ എന്നെ ആരും വിളിക്കുയോന്നും വേണ്ട " ശബ്ദം കനപ്പിച്ച് അവള് കട്ട് ചെയ്തു
"ഇതന്നേ ഓൻ്റെ പണി ഒരു പണിക്ക് പോയില ഇരുന്നൊരോ പെൺപുള്ളർക് ബിളിക്കല് എന്നാല് ഈ പെൺപുള്ളർകും ഒരു പണിയില്ലെന്ന് അപ്പോ " നാടൻ ശൈലിയിൽ വിച്ചുനോടാ ഉമ്മടെ പരാധി
"പോയേമ ഉറങ്ങമ കൊറേ ബൈത് " ഞാൻ ഉമ്മനോട് പറഞ്ഞു
"ഹി ഹി " വിചുൻ്റെ മടിയിൽ ഇരുന്നു എൻ്റെ അനിയത്തി കളിയാക്കി ചിരിക്കാണ് . അല്ലേലും ഞാനും ഉമ്മയും അടി കൂടുന്ന സമയം അവൾടെ കളിയാക്കി ചിരി പതിവാ . ഞാൻ അവളെ പിടിച്ച് ഒന്ന് കടിച്ചു പിന്നെ അവിടെ ഒരു ബഹളം ആയിരുന്നു അവസാനം ഉമ്മ എല്ലാവരെയും ഓടിച്ചു വിട്ടു .ഞാനും വിചുവും കിടക്കാൻ പോയി . ഞാൻ ഫോൺ എടുത്തു മിലിയെ വിളിച്ചു . ഫസ്റ്റ് റിങ്ങിൽ തന്നെ കോൾ എടുത്തു
"ഹലോ ആരാ " നല്ല ജാടയിലാണ് തുടക്കം
"ഒരാളാണ് "
" ഒരാൾക്ക് എന്ത് വേണം "
" എന്തും തരുവോ " ഒരു ദ്വയർതത്തിൽ ഞാൻ ചോദിച്ചു
" അങ്ങനെ എല്ലമൊന്നും പറ്റില്ല"
" പിന്നെ എന്താ പറ്റുന്നെ"
"ഒന്നും പറ്റില്ല
💬 Comments
View all comments