Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
അവൻ വന്നത്കൊണ്ട് ഉമ്മ കുറച്ച് സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിവെച്ചിരുന്നു ഉച്ചക് ഉണ്ടവൂല എന്ന വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് രാത്രിയിലേയ്ക്ക് എല്ലാം സെറ്റ് ചെയ്തു കാത്തിരിക്കുവായിരുന്ന് . അവനും എൻ്റുമ്മനെ ഉമ്മ എന്ന തന്നെ വിളിച്ചു തുടങ്ങി . ബാപ്പ വീഡിയോ കോൾ ചെയ്തപ്പോൾ അവനെ കാണിച്ചു കൊടുത്തു ബാപ്പ ദുബൈയിൽ ഒരു കമ്പനിയിൽ വർക് ചെയ്യുവാണ് അവൻ ബാപ്പനോട് സംസാരിക്കുമ്പോൾ ബാപ്പ എന്നു വിളിച്ച് സംസാരിച്ചത് ഞാൻ ശ്രദ്ധിച്ചു . എനിക്കിത് പുതുമ അല്ല എല്ലാവരും അവരുടെ സുഹുർത്തുകളുടെ മാതാപിതാക്കളെ അങ്ങനെ തന്നെ ആണ് വിളിക്കാറ് .എന്നാലും ഇവൻ വിളിക്കുമ്പോ എന്തോ ഒരു പ്രത്യേകത തോന്നി
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഓരോന്ന് സംസാരിച്ചു ഇരുന്നു . അതിൻ്റെ ഇടയിലാണ് ഫോൺ റിംഗ് ആവുന്നത് .ബാപ്പയോട് സംസാരിച്ചു ഫോൺ റൂമിലാണ് വച്ചിരുന്നത് റിംഗ് കേട്ടതും ആമി ഓടി ചെന്ന് ഫോൺ എടുത്തു
"അജു. മിലി കോളിംഗ് " അവള് സ്ക്രീൻ നോക്കി വായിച്ചു കൊണ്ട് അടുത്തേക്ക് വന്നു
ഞാൻ ചുറ്റും നോക്കി 4 കണ്ണുകൾ എന്നെ തന്നെ സൂക്ഷിച്ച് നോക്കാണ് . ആ ഇനി മിലി ആരന്നല്ലെ മിലി ആണ് മെർലിൻ അതായത് മ്മടെ മൽഗോവ . ആ ഇപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ . ഞാൻ കോൾ അറ്റൻഡ് ചെയ്തു.
"ഇന്ന് ഓൺലൈൻ ഇല്ലയ്യിരുന്നല്ലോ"
"ഞങ്ങള് പുറത്ത് പോയിരിക്കുവയിരുന്ന് പറഞ്ഞതല്ലേ ഞാൻ "
"ഓ ഫ്രണ്ട് വന്നപ്പോ നമ്മളെ വേണ്ട"പരിഭവം
"നീ മുത്തല്ലെ " ഉമ്മാനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് ഞാൻ അത് പറഞ്ഞത്
💬 Comments
View all comments