0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 986

നീട്ടി ചോദിച്ചു
അവനെ കണ്ടു പരിചയം ഇല്ലാത്തത് കൊണ്ടാണ് അവള് അങ്ങനെ ചോദിച്ചത്. അവള് അവനെ പറ്റി അങ്ങനെ ഓരോന്ന് ഓരോന്ന് ചോദിക്കാൻ തുടങ്ങി അതും കേട്ട് കൊണ്ടാണ് വിച്ചു പുറത്ത് വന്നത് . ചിരിച്ചുകൊണ്ട് അവൻ അവളെ കൈ നീട്ടി അടുത്തേക്ക് വിളിച്ചു പക്ഷേ അവള് എൻ്റെ കൈ മുറുക്കെ പിടിച്ചു മുഖം നെഞ്ചിലേക്ക് പൂഴ്ത്തി വച്ച് അവനെ ഒളിച്ച് നോക്കി. അവള് വരൂലന്നു കണ്ട വിച്ചു നേരെ പോയി അവൻ്റെ ബാഗ് തുറന്നു ഒരു കുഞ്ഞു പാവകുട്ടി എടുത്തു അവൾക് നേരെ നീട്ടി .അത് കണ്ട അവളുടെ മുഖം ഒന്ന് തിളങ്ങി.
"പോയി വങ്ങിച്ചോ" മെല്ലെ അവളെ ഞാൻ നിലത്ത് നിർത്തി .
തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് അടുത്ത് പോയി അവള് അത് വാങ്ങി .പാവാകുട്ടി കിട്ടിയതോടെ അവള് ഹാപ്പി . പിന്നെ അവൻ അവളോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി മെല്ലെ മെല്ലെ രണ്ടാളും കമ്പനിയായ് ആ സമയം കൊണ്ട് ഞാൻ ഫ്രഷ് ആയി വന്നു
"ഡാ നമുക്കൊന്ന് കറങ്ങിയലോ " തല തോർത്തികൊണ്ട് ഞാൻ ചോദിച്ചു
"സെറ്റ് "
ഫോൺ എടുത്ത് ഞാൻ പുറത്ത് പോകുവാണ് എന്നൊരു വോയ്സ് നോട്ട് വിട്ടു
"ആരാടാ" അവൻ ചോദിച്ചു
ഒരു കണ്ണിറുക്കി ചിരിച്ചപ്പോ തന്നെ അവന് സംഭവം കത്തി. അവളെ ഉമ്മയുടെ അടുത്താക്കി പുറത്ത് പോകുവാണ് എന്നും പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി
നാട്ടിലെ എൻ്റെ ഫ്രണ്ട്സിനെ ഒക്കെ അവൻ പരിചയപെടുത്തി കൊടുത്ത് ടൗൺ ഒക്കെ ഒന്നു കറങ്ങി വീട്ടിൽ എത്തിയത് രാത്രിയിൽ ആയിരുന്നു .

💬 Comments

View all comments