0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 984

നാടൻ ശൈലി കേട്ടിട്ടാവണം എന്നെ ഒരു നോട്ടം അവൻ നോക്കി
"ബാ മോനെ ചായ കുടിക്കാലാ"
ഉമ്മ അവനെ ചായ കുടിക്കാൻ അകത്തേക്ക് ക്ഷണിച്ചിട്ട് കയറി പോയി.
"നിനക്ക് എങ്ങനെ വീട് അറിയാട " സംശയത്തോടെ ഞാൻ ചോദിച്ചു
"അതൊക്കെ ഞാൻ പിടിചു " ഇത്തിരി ഗമയിൽ അവൻ പറഞ്ഞൂ
"അജു ഉമ്മനോടോക്കെ എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ നി " അത് ചോദിക്കുമ്പോൾ അവൻ്റെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു
"നൻബൻ ഡാ " അവൻ്റെ തോളിൽ പിടിച്ചു ഞാൻ പറഞ്ഞു അങ്ങനെ തന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി . ഫുഡ് ഒക്കെ കഴിച്ച് എൻ്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി . അവനോട് ഫ്രഷ് ആവാൻ പറഞ്ഞു എൻ്റെ ടർക്കി എടുത്ത് കൊടുത്തു .
"അജൂ " ഒരു കുഞ്ഞു വിളി
ഞാൻ തിരിഞ്ഞ് നോക്കുമ്പോ വാതിലിൽ കൂടി ഒരു കുഞ്ഞ് തല .എൻ്റെ അനിയത്തി ആണ് ആമി. അജ്മി എന്നാണ് പേര് ഞാൻ ആമി എന്ന് വിളിക്കും അവൻ വന്നത് മുതൽ അവനെ നോക്കി ചുറ്റി പറ്റി ആളു നടപ്പുണ്ടയിരുന്ന് അവൻ അകത്ത് കേറിയ തക്കം നോക്കി വന്നതാണ് . 8 വയസ്സെ ഉള്ളൂ അവൾക് ഞങ്ങൾ തമ്മിൽ 16 വയസ് വ്യത്യാസം ഉണ്ട് . ഞാൻ കൈ നീട്ടി അവളെ അടുത്തേക്ക് വിളിച്ചു പിടിച്ച് മടിയിൽ ഇരുത്തി.
"ആരത് " അവള് ബാത്ത്റൂം ചൂണ്ടി കൊണ്ടാണ് അത് ചോദിച്ചത്
"അത് എൻ്റെ ചങ്ങായി ആടി "
"പുതിയ ചങ്ങയിയാ... " അവള്

💬 Comments

View all comments