Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
"
മനസ്സിൽ ഉള്ള ഓരോ സംശയങ്ങൾ ഞാൻ ചോദിക്കാൻ തൊടങ്ങി .
"ഇതെന്ത് മൈരേ കോടീശ്വരൻ പ്രോഗ്രമോ " ചോദ്യം കേട്ട് സഹികെട്ട അവൻ പറഞ്ഞു
"നീ പറ " ഞാൻ വിട്ടില്ല
അവൻ പറഞ്ഞു തുടങ്ങി .
"എടാ വീട്ടിൽ പോയെതിന് ശേഷം ഒരു സുഗവില്ലായിരുന്നു മൊത്തത്തിൽ ഒരു ചടപ്പ് നൈറ്റ് കളിയ്ക്കാൻ ആണേൽ ഒരു മൈരനും ഇല്ല നിനക്ക്ഒക്കെ ഒരു പെണ്ണിനെ കിട്ടിയപ്പോ കളി നിർത്തിയല്ലോ . എനിക്കണേൽ നിന്നെ കാണാനും തോന്നണ് അങ്ങനെ ഇരികുമ്പോഴാ നീ ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടത് എന്റെ നാട് എന്നു ക്യാപ്ഷൻ ഇട്ടിട്ട് അത് കണ്ടപ്പോ നിന്നെ തപ്പി ഇറങ്ങാൻ തീരുമാനിച്ചു . നിന്റെ പോസ്റ്റിൽ നീ നിൽകണത്തിന്റെ പിറകിൽ ആയിട്ട് ഒരു ചായ കട ഉണ്ടായിരുന്നില്ലേ അതിൻ്റെ ബോഡിൽ കണ്ട സ്ഥല പേര് ഓർത്തു വെച്ച് വണ്ടി കേറി സ്റ്റേഷനിൽ ഇറങ്ങി ആ സ്ഥല പേര് പറഞ്ഞപ്പോ ഒരു ഓട്ടോകാരൻ കൊണ്ട് വിട്ട് പിന്നെ അവിടെ കണ്ടവരോട് ആ ചായകട ചോദിച്ചു അവരത് കാണിച്ചു തന്നു അവിടെ പോയി നിന്റെ പിക്ക് കാണിച്ചു അവർ വീട് കാണിച്ചു തന്നു ഞാൻ വന്നു സിമ്പിൾ "
"420കിലോമീറ്റര് സിമ്പിൾ അല്ലേ "
"അതെ ഞാൻ മാസ്സ് അല്ലെ "
" നിനക്ക് പ്രന്താണ് മൈരേ . അല്ല അപ്പൊ ആമിക്ക് കൊടുത്ത പാവക്കുട്ടിയോ "
" മാസ്റ്റർ പ്ലാൻ " ആറ്റിട്യൂട് ഇട്ട് അവൻ പറഞ്ഞു
" ആണല്ലെ ശെരി മോൻ ചാച്ചുറങ്ങിക്കോ "
" ഞാൻ ഉറങ്ങിക്കോളാം
💬 Comments
View all comments