0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 991

പക്ഷെ രണ്ട് ദിവസം ഞാൻ ഇവടെ തന്നെ കാണും "
" ഓ തമ്പ്രാ "
പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല രണ്ടാളും കിടന്നു . ആമിടെ ചിരി കേട്ടാണ് പിറ്റേ ദിവസം എണീറ്റത് . സൗണ്ട് കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ കാണുന്നത് വിച്ചു അവളുടെ കൂടെ പാവക്കുട്ടിനെ വച്ച് കളിക്കുന്നു
"എടാ മുതുക്ക കെട്ടിക്കാറയല്ലോ ഉളുപ്പുണ്ടോ നിനക്ക് " കിടക്കാപായിൽ തന്നെ ഒന്ന് ചാമ്പി
ശബ്ദം വരാതെ "പോടാ മൈരേ " എന്നു നല്ലൊരു മറുപടി കിട്ടി
" തെങ്ക്സ് " സംതൃപ്തനായി
ഉമ്മാനെയും ആമിയെയും കൂട്ടി എല്ലാരും കൂടെ പുറത്തു പോവാൻ ആയിരിന്നു ഇന്നത്തെ പ്ലാൻ .ചായയും കുടിച്ചു റെഡി ആയി ഞങ്ങൾ പുറത്തിറിങ്ങി . കാറിൽ കേറി ആദ്യം വിട്ടത് ബേക്കൽ കോട്ടയിലേക്കായിരിക്കുന്നു . ടിക്കറ്റ് എടുത്തു അകത്തു കയറി . വിച്ചു കയറിയത് മുതൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു
"പൊളി കൺസ്ട്രക്ഷൻ അല്ലെ " അവൻ ചുറ്റും നോക്കിയതിൻ്റെ റിസൾട്ട് പറഞ്ഞു.
അവൻ ആളൊരു സിവിൽ എഞ്ചിനീയർ ആണ് അവന്റെ പപ്പക് കൊച്ചീലൊരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട് . അതുകൊണ്ടാണ് അവന്റെ തല ആ വഴി പോയത് . പറഞ്ഞു വരുമ്പോ ഞാനും എൻജിനീയറിംഗ് ഒക്കെ തന്നെ ആണ് പഠിച്ചത്.
മെല്ലെ തല കുലുക്കി കൊണ്ട് ഒരു കളിയാക്കി ചിരി ചിരിച്ചോണ്ട്
"അതെ പൊളി അല്ലെ " ഒന്നാക്കി പറഞ്ഞു
"എന്നാലും ഇത് കൺസ്ട്രക്‌റ്റ് ചെയ്തത് ആരായിരിക്കും " ചുറ്റും നോക്കി വളരെ നിഷ്കളങ്കമായി ആണ് അവൻ ചോദിച്ചത്
"നിന്റെ അച്ഛൻ ദാസൻ

💬 Comments

View all comments