Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
" ഒറ്റ അടിക്ക് ഞാൻ പറഞ്ഞു
അവൻ മെല്ലെ എന്നെ നോക്കി ഊക്കിയതാണ് എന്നവന് മനസിലായി . ബീസ്റ്റ് ഫിലിമിൽ ക്ലൈമാക്സിൽ വില്ലനെ നോക്കി വിജയ് ആക്കി ചിരിക്കണേ പോലെ ഒരു ചിരി കൊടുത്തു .
" എന്തേ മോനെയ് പിടിച്ചില്ലെ " ഒന്നൂടെ തോണ്ടി .അവൻ ഒന്നും മിണ്ടിയില്ല പകരം ഒരു വളിച്ച ചിരി തന്നു. ഉമ്മാനെ നോക്കിയപ്പോ ആമിടെ പിറകെ ഓടുന്നതാണ് കണ്ടത് . ആ ദിവസം ഓരോ സ്ഥലത്ത് പോയി തീർത്തു.
തിരിച്ച് വന്ന് രാത്രി കിടക്കാൻ നേരം എനിക്ക് മിലിടെ കോൾ വന്നു .
മിലി : ഹലോ "
ഞാൻ : യെസ് മാഡം"
അവള് ആകെ ഒരു സങ്കടത്തിൽ ആയിരുന്നു
ഞാൻ : എന്താണ് സേച്ചി ഒരു സങ്കടം "
മിലി: എന്തോ ഒരു സങ്കടം .നിനക്കൊന്നും ഇല്ലേ"
ഞാൻ : എനിക്കെന്താ എനികൊന്നുല്ല"
എന്തോ പ്രതീക്ഷിച്ചത് കിട്ടാതെ പോലെയായ് അവളുടെ മുഖം
മിലി : ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ "
ഞാൻ : നി ചോദിക്ക് മുത്തേ"
മിലി : നി സ്വന്തം മതത്തിൽ നിന്ന് മാത്രേ കല്യാണം കഴിക്കൂ "
ഞാൻ : അതെന്താടി അങ്ങനെ ചോദിച്ചെ "
മിലി : നി പറ "
ഞാൻ : അതൊക്കെ ആളെ നമുക്ക് ഇഷ്ടം ആയാൽ പിന്നെ മതം നോക്കണ്ടല്ലോ "
വണ്ടി എൻ്റെ റൂട്ടിൽ വരുന്നുണ്ടെന്ന് തോന്നും വിധം ആയിരുന്നു ആ ചോദ്യം ഞാൻ വിച്ചുനെ ഒന്നു നോക്കി അവൻ എന്നെ നോക്കി
💬 Comments
View all comments