0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 1K

ആണോ? "
ഞാൻ : എന്തിന് ? അതിൻ്റെ ആവശ്യം ഇല്ലല്ലോ . ഞാൻ എന്തോ ചോദിച്ചു നിനക്ക് ഇഷ്ടയില്ല അത്ര തന്നെ "
മിലി: ഡാ നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക് എന്തോ .. "
ഞാൻ : നിയത് വിട് " ഞാൻ ഇടയിൽ കയറി പറഞ്ഞു
മിലി : ഓക്കേ നിൻ്റെ ഫ്രണ്ട് പോയോ?
ഞാൻ : പോയി .."
പിന്നെ കുറച്ച് നേരം മൗനം ആയിരുന്നു
മിലി : നിനക്കൊന്നും പറയാൻ ഇല്ലേ …?
ഞാൻ : ഞാൻ എന്തേലും പറഞ്ഞിട്ട് നിനക്ക് ബ്ലോക്ക് ചെയ്യാൻ അല്ലേ ..?
മിലി : ശെരി എന്നാല് വെക്കട്ടെ?...
ഞാൻ : ആ വച്ചോ ...?
ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ കട്ട് ചെയ്തു നെറ്റ് ഓഫ് ചെയ്തു കിടന്നു.
പിന്നീടുള്ള ദിവസങ്ങൾ നല്ല ബോറൻ ആയിരുന്നു. മിലീടെ കാര്യം നടക്കൂല എന്ന കണ്ടത്കൊണ്ട് ഞാൻ വല്ലപ്പോഴും റീപ്ലേ കൊടുക്കുന്ന നാൻസിയെ പൊടി തട്ടി എടുത്തു . പെണ്ണ് എന്നെ വളക് എന്ന മട്ടിൽ ആണ് ചാറ്റ്. അവൾക്കൊരു ചായ്‌വുണ്ട് എന്നോട് . അത് ചാറ്റിലും പ്രകടമാണ്. നാൻസി ഫ്രീ ആവുമ്പോഴൊക്കെ വീഡിയോ കോള് ചെയ്യും. പയ്യെ തിന്നാൽ പനയും തിന്നാം എന്ന പോലെ ഇവളെ മെല്ലെ വളക്കാം എന്ന് തീരുമാനിച്ചു . പരസ്പരം രണ്ടു പേർക്കും അറിയാം ചാറ്റ് ഉണ്ടെന്ന്. മിലിക്ക് ഇവളെ വിളിക്കണത് വല്യ പിടിച്ചിട്ടില്ല . അതുകൊണ്ട് തന്നെ അവളെ വിളിക്കാൻ വല്ലാത്തോരു താൽപര്യവും എനിക്കുണ്ടായിരുന്നു .

💬 Comments

View all comments