0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 970

"
"ഇതാരാ"
"ഞാനാ ജോൺവി... ജോജോടെ അനിയൻ പെട്ടന്ന് ഇറങ്ങൂ സമയം ആവറായ്"
സമയം നോക്കിയപ്പോ 10 മണി
"ഇപ്പൊ ഇറങ്ങാം ബ്രോ " എന്നും പറഞ്ഞ് ഫോൺ വച്ചിട്ട് . ടർക്കി ഉടുത്ത് എല്ലത്തിനും ഓരോ ചവിട്ടും കൊടുത്തത് ബാത്ത്റൂമിൽ കേറി .കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാം എണീറ്റ് കിളി പോയി ഇരിപുണ്ട്
"പെട്ടന്ന് റെഡി ആവ് മയിരമ്മരെ അവിടെ എല്ലാവരും പള്ളിലേക് ഇറങ്ങാൻ തുടങ്ങി" ഒരു അനൗൺസ്മെൻ്റ് ഞാൻ വിട്ടു
പിന്നെ അതൊരു യുദ്ധക്കളം ആയിരുന്നു. എല്ലാരും പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞ് ഡ്രെസ്സും ചെയ്ത ടോട്ടൽ റെഡി.
"ഇതെന്ത് കഴിവാട "അതിശയത്തോടെ വിച്ചുവിനെ നോക്കി ചോദിച്ചു
"വാ വാ പെട്ടന്ന് വാ സമയം കളയല്ലേ.." വിച്ചുൻ്റെ വക
അയ്ശെരി എല്ലത്തിനേം വിളിച്ച് എണീപ്പിച്ചുവിട്ട എന്നോട് തന്നെ സമയമില്ലന്ന് കൊള്ളാട മോനെ
കാറിൽ കേറി ഡ്രൈവിംഗ് സീറ്റിലിരുന്ന വിച്ചു ഫസ്റ്റ് ആൻ്റ് ഫുരിയസനെ ഓർമിപ്പിക്കും വിധം ഒരു പറപ്പിക്കൽ ആയിരുന്നു .പള്ളി എത്തിയത് ഒന്നും അറിഞ്ഞതെ ഇല്ല. നല്ല ആർഭാടമായി തന്നെ കാറിൽനിന്ന് ഇറങ്ങി . ഒരു മാസ്സ് ബീജിഎം കൂടെ ഉണ്ടായിരുന്നേൽ പവർ ആയേനെ.
പള്ളിയിൽ കേറി ഫസ്റ്റ് തന്നെ പോയി ഇരുന്നു. ഒരു ക്രിസ്ത്യൻ കല്യാണം കാണാൻ ഉള്ള ആഗ്രഹം ഒരുപാടുണ്ടയിരുന്നു. പെണ്ണും ചെക്കനും പള്ളിയിൽ കേറി പിന്നാലെ പ്രീസ്റ്റ് വന്നു .പിന്നെ അച്ഛൻ്റെ വക കുറെ പ്രസംഗം പകുതിയും മനസിലായില്ല. പ്രസംഗത്തിൻ്റെ ഇടയിൽ ഓരോ 5 മിനിറ്റ് കൂടുമ്പോഴും അച്ഛൻ ഇരിക്കും ഞങ്ങളും ഇരിക്കും അച്ഛൻ എണീക്കും കൂടെ ഞങ്ങളും

💬 Comments

View all comments