Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
തന്നെ പോവം)
"എന്താടാ"
"വാ ഒരു കാര്യം ഉണ്ട്"
"വരട്ടെ ആൻ്റി നാളെ കാണാം " എന്നും പറഞ്ഞ് നേരെ അവൻ്റെ അടുത്തേക്ക് പോയി
"നി വല്ലോം കഴിച്ചോട...?"
"ഇല്ല കഴിക്കണം"
അവൻ ആരെയോ വിളിച്ച് ഫുഡ് സെറ്റ് ചെയ്യാൻ പറഞ്ഞു
"എടാ കഴിച്ചിട്ട് നി മുകളിലേക്ക് വാ...എന്നിട്ട് അവന്മാരെ കൊണ്ട് റൂമില് വിട്ടെക് എല്ലതിൻ്റെം കിളി പോയി തുടങ്ങീട്ടുണ്ട് "
അതാണ് അപ്പോ സീൻ എല്ലാം അടിച്ച് പൂസാവൻ തുടങ്ങി
ആരോ വന്നു വിളിച്ച് ഫുഡ് തന്നു നല്ല നൈസ് ഫുഡ് വയർ നിറച്ച് കഴിച്ചു നീട്ടി ഒരു ഏമ്പക്കം വിട്ട് നേരെ മുകളിലെക് പോയി. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ് എന്താ ഒരു സ്നേഹം കെട്ടിപിടിച്ച് കിടന്ന് ഉരുളുവല്ലെ.
ജോജോടെ അനിയനേം കൂട്ടി ഒരു വഴിക്ക് എല്ലത്തിനെം വലിച്ച് കാറിൽ കയറ്റി റൂമില് ഡമ്പ് ചെയ്തു. അവൻ കാറിൻ്റെ കീ എനിക്ക് നേരെ നീട്ടി
"നാളെ രാവിലെ പള്ളീലേക് വന്നാ മതി ലോക്കേഷൻ വിഷ്ണുന് അറിയാം"
അതും പറഞ്ഞു അവനൊരു ബൈകിൽ കേറി പോയി . കീ വാങ്ങി പോക്കറ്റിൽ ഇട്ടു സമയം നോക്കിയപ്പോ ഒരു മണി കഴിഞ്ഞു. റൂമിൽ പോയി മുഖം കഴുകി ബെഡിൽ വീണു . യാത്ര ക്ഷീണം ആണോ അടിച്ച ഫുഡിൻ്റെ അഫ്റ്റ്റർ എഫക്ടോ എന്തോ ഒന്ന് കിടന്നപ്പ തന്നെ ബോധം പോയി കിട്ടി.
രാവിലെ ഫോൺ റിംഗ് ആവുന്നത് കേട്ട് എണീറ്റു ഫോൺ നോക്കിയപ്പോ അറിയാത്ത ഒരു നമ്പർ
"നിങ്ങളൊക്കെ എവിടാ... വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ
💬 Comments
View all comments