Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
രാഹുലിന് നന്നായി വേദനിച്ചു, ഇനി ഇത്തരം വേണ്ടാധീനങ്ങൾ പറയില്ല എന്ന് പറ, ഞാൻ വിട്ടോളാം എന്ന് സൗമ്യ പറഞ്ഞെങ്കിലും രാഹുൽ അത് പറയാൻ കൂട്ടാക്കിയില്ല. സൗമ്യ വീണ്ടും ആവശ്യപ്പെട്ടിട്ടും അവൻ അത് പറയാൻ കൂട്ടാക്കിയില്ല. അവൻ കാറിക്കൂവി, അതുകൊണ്ടൊന്നും സൗമ്യ വിട്ടില്ല. വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ കയ്യെടുത്ത് വിടുവിക്കാൻ നോക്കി, സൗമ്യ പിടുത്തം പിന്നെയും മുറുക്കി.
വേദന മുറുകിയപ്പോൾ രാഹുൽ അവന്റെ കയ്യെടുത്ത് സൗമ്യയുടെ വയറിൽ ഇക്കിളിയാക്കി. പൊടുന്നനെ സൗമ്യ കൈ വിട്ടു കുതറി മാറി. ആ തക്കത്തിന് രാഹുൽ സൗമ്യയുടെ പുറകിലൂടെ വന്ന് ഷോൾഡറിൽ പിടിച്ച് അവളുടെ തുടുത്ത കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് അമർത്തി.
ഞെട്ടിത്തിരിഞ്ഞ സൗമ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, സർവ ശക്തിയുമെടുത്ത് അവളുടെ വലത് കൈ രാഹുലിന്റെ വെളുത്ത ഇടത് കവിളിലേക്ക് പായിച്ചു. ടാപ്പ്പ്പേ…
സൗമ്യ അവനെ രൂക്ഷമായി നോക്കി കലിതുള്ളി വീട്ടിലേക്ക് ധൃതിയിൽ നടന്നു. അവൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം മനസ്സിലേക്ക് ഇരച്ച് കയറി.
അടിയുടെ ചൂടിൽ രാഹുലിന്റെ കവിൾ പൊള്ളി, ഒരു ആന്തലോടെ അവൻ പിറകിലേക്ക് വെച്ച് പോയി. കവിൾ പൊത്തി നിന്ന രാഹുലിന്റെ വായിൽ നിന്ന് ചൂടു ചോര ചുണ്ടിലൂടെ താഴോട്ട് ഒലിച്ചിറങ്ങി.
രാഹുൽ വായ തുറന്ന് പുറത്തേക്ക് തുപ്പി. വായ മൊത്തം ചോര, ഉള്ളിൽ നന്നായി മുറിഞ്ഞിട്ടുണ്ട്.
വീട്ടിലെത്തിയ സൗമ്യ ദേഷ്യത്തോടെ കയ്യിലുള്ള കറിവേപ്പില കിച്ചണിൽ സ്ലാബിൽ ഇട്ട് ബാത്രൂമിൽ കേറി കതകടച്ച് ബക്കറ്റിൽ വെള്ളം തുറന്നിട്ടു.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി കവിളിലൂടെ ഒലിച്ചിറങ്ങി. അതെ താൻ ആണ് തെറ്റുകാരി, അനാവശ്യ സ്വാതന്ത്ര്യം കൊടുക്കുമ്പോ ആലോചിക്കണമായിരുന്നു.
കുറച്ച് കഴിഞ്ഞ് സൗമ്യ നന്നായി മുഖം കഴുകി പുറത്തേക്ക് ഇറങ്ങി.
കിച്ചണിൽ കയറി ഉച്ചത്തേക്ക് ഉള്ള ഭക്ഷണം റെഡി ആക്കി.
ശേഷം ഒന്നൂടെ മേൽ കഴുകി ഡ്രസ് മാറ്റി ഭക്ഷണം വിളമ്പി.
അച്ഛനും അമ്മയും കഴിക്കാൻ ഇരുന്നു. അച്ഛൻ രാഹുലിനെ അന്വേഷിച്ചു, സൗമ്യ അവനെ വിളിക്കേണ്ട, വിശക്കുമ്പോ വന്ന് കഴിച്ചോളും എന്ന് വിജാരിച്ചതാണ്. അവന്റെ പ്രവർത്തിയിൽ സൗമ്യയുടെ മനസ്സ് അത്രത്തോളം വേദനിച്ചിരുന്നു.
അച്ചൻ ചോദിച്ചപ്പോ
💬 Comments
View all comments