0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 2.1K

എണ്ണവും കൂടിയിട്ടുണ്ട്….ഏറ്റവും മുകളിൽ തിരക്കും നല്ല രീതിക്ക് കൂടിയിട്ടുണ്ട്….. ഒഴുകി നടക്കുന്ന കോട മഞ്ഞ് പുതച്ച അന്തിരീക്ഷത്തിൽ കുട്ടികളും വീട്ടുകാരുമായി വന്ന കുടുംബങ്ങൾ….മഞ്ഞിൻ പുകയെ തട്ടി കളിക്കുന്ന കുട്ടികൾ ...അവരുടെ സന്തോഷം കണ്ട് മനസ്സ് നിറയുന്ന മാതാപിതാക്കൾ…..സ്വന്തം പാതിയുടെ കൈകളിൽ കൈ കോർത്ത് പിടിചു പ്രകർതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന കമിതാകളും….ദമ്പതിമാറും….പല രീതിയിൽ നിന്നും ഫോട്ടോ എടുത്തും കളി തമാശകൾ പറഞ്ഞു ചിരിച്ചും കളിച്ചും കൂട്ടം കൂടി നടക്കുന്ന ട്രിപേഴ്സ്….ഈ സ്ഥലം ഒരു സ്വർഗ്ഗം തന്നെയാണ്…..എല്ലാരുടെയും മുഖത്ത് സന്തോഷം മാത്രം ….

പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്ത് ഞങ്ങൾ ഈ സ്വർഗത്തിന് തൽക്കാലത്തേക്ക് വിട പറഞ്ഞു….

ഇറക്കം തുടങ്ങിയപ്പോൾ എൻജിൻ കിൽ ചെയ്തു ന്യൂട്രൽ ഇട്ട് താഴോട്ട് നീങ്ങി…..ആളുകൾ തകർത്തു മേളിലൊട്ട് കേറുന്നുണ്ട്….ഞായറാഴ്ച്ച ആയൊണ്ട് അതിൻ്റെ തിരക്കും ഉണ്ട്….ചെക്ക്പോസ്റ്റ് കഴിഞ്ഞു ഹെയർ പിന്നുകൾ താഴോട്ട് നീങ്ങി തുടങ്ങി….സൈഡിൽ ആളുകൾ വണ്ടി നിർത്തി ഫോട്ടോ ഒക്കെ എടുപ്പും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയും ആണ്…..കുറച്ചും കൂടി മുമ്പോട്ടു പോയപ്പോൾ വഴി അരുകത്ത്‌ കച്ചവടകാരെ കാണാൻ തുടങ്ങി…... ബൈക്കിലും സൈക്കിളിലും പേപ്പർ  കപ്പിൽ നിറയെ മുറിച്ച മാങ്ങയും പൈനാപ്പിളും ഉപ്പും മുളകും ഇട്ടത്…..പിന്നെ പലയിനം തേയില കാപ്പി പൊടി കച്ചവടക്കാർ…… സൈഡിൽ ഒരു ഷെഡ് കെട്ടി ഉണ്ടാക്കിയ ചായ കടകൾ….

ഞാൻ അല്പം കൂടി മുമ്പോട്ടു പോയിട്ട് ഒരു ഷെഡിൻ്റെ സൈഡിൽ വണ്ടി ഒതുക്കി….. ജാനിയോട് കൂടെ വരാൻ കണ്ണ് കൊണ്ട് കാണിച്ചിട്ട് സൈഡിലുള്ള പൈപ്പ് ലക്ഷ്യമാക്കി നീങ്ങി…..കൈ നല്ലോണം കഴുകി ജാനിയും ആയിട്ട്  ഞങ്ങൾ ഷീറ്റ് ഇട്ട് ഉണ്ടാക്കിയ പീഡികയിലോട്ട് കേറി…..

"""രാമേട്ട

💬 Comments

View all comments