Chapter Title : ? സീത കല്യാണം 2 [The Mech]
കഥയിലേക്ക്….
സീത കല്യാണം 2
ചെവിക്ക് പുറകിലൂടെ നനുത്ത കരസ്പർശം അറിഞ്ഞാണ് ഞാൻ പതിയെ ഉറക്കം ഉണർന്നത് ….പക്ഷേ കണ്ണു തുറക്കാതെ പരമാവധി എയർ പിടിച്ചു കിടന്നു.....
പതിയെ ആ തണുത്ത കൈവിരലുകൾ ചെവിക്ക് പുറകിൽ നിന്നും സഞ്ചരിച്ചു എൻ്റെ ചെവിയിലെത്തി...
ഞാൻ ഒരു കണ്ണ് ലേശം തുറന്നു ഒളി കണ്ണിട്ടു നോക്കി.
പെണ്ണ് രാവിലെ കുളിച്ചു ഒരു ചന്ദന കള്ളർ ചുരിദാറും ഇട്ട് ഇറെൻ മുടി വിടർത്തി എൻ്റെ മുമ്പിൽ നിൽക്കുവാണ്... എന്റെ കാതിൽ പിടിക്കാൻ കുനിഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കഴുത്തിൽ തൂങ്ങി ആടുന്ന നേരിയ സ്വർണ മാല അതിന്റെ അറ്റത് തങ്കതാലി… അവളുടെ ഓരോ ചലനത്തിനും അനുസരിച്ചു താലി മാല ആടികളിക്കുകയാണ്….. എപ്പോഴും ഉടുപ്പിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന താലി എൻ്റെ മുമ്പിൽ നിന്നു ആടി കളിക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു….
"""തക്കു എണീക്കെടാ... അല്ലേ ദേ എന്റേന്ന് നല്ല നുള്ള് കിട്ടുട്ടോ""" …
അതും പറഞ്ഞു കൊണ്ടു അവൾ മൃദുവായി എൻ്റെ ചെവിയിൽ നുള്ളി...ഒപ്പം അവളുടെ അധരങ്ങളിൽ ചെറുപുഞ്ചിരി വിടർന്നു.
അതോടെ പിടിച്ചു നിൽക്കാനാവാതെ ചിരി പൊട്ടിയ ഞാൻ തിരിഞ്ഞു അവളെയും പിടിച്ചു മേലോട്ട് വലിച്ചിട്ടു... ഒപ്പം ഞൊടിയിടയിൽ അവളെയും പിടിച്ചു ഉരുണ്ട് അവളെ എന്റെ താഴെയാക്കി...ഞാൻ അവളുടെ മുകളിൽ അവളെ ഇറുക്കിഅണച്ചു കിടന്നു.
"""അയ്യടാ ചെക്കാ… മാറിക്കെ അങ്ങോട്ട്…മനുഷ്യന് ശ്വാസം മുട്ടുന്നു...രാവിലെ അവൻ്റെയൊരു അഭ്യാസം""".....
എന്റെ നീക്കം പെണ്ണ് സ്വപ്നത്തീകൂടി വിചാരിച്ചിട്ടുണ്ടാവില്ല. അതിന്റെ ഒരു അമ്പരപ്പ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.
ഞാൻ ചെറു ചിരിയോടെ അവളുടെ മൂക്കിൽ എന്റെ
💬 Comments
View all comments