Chapter Title : ? സീത കല്യാണം 2 [The Mech]
ബൈക്കിലോട്ടു കേറിയപ്പോൾ ജാനി ചോദിച്ചു.
""""അത് എൻ്റെ പെണ്ണിന് വിശക്കുന്നു എന്ന് പറഞ്ഞു…...കൊണ്ടുപോയി വല്ലതും വാങ്ങി കൊടുക്കട്ട്…..ഇല്ലെ അവൾ ഇന്ന് ഈ റിസോർട്ട് തല കീഴായി മറിച്ചു വെക്കും……"""" ഞാൻ പോക്കറ്റിൽ കൈ ഇട്ടു താക്കോൽ പരതി കൊണ്ടു പറഞ്ഞു.
""""ലേശം ഉളുപ്പ്….. ലേശമെങ്കിലും…… ആരേലും ഒന്ന് കാണിക്കാൻ അത്രേ ഞാൻ ചോദിക്കൂ…"""" ജാനി എന്നെ വീണ്ടും പുച്ഛിച്ചു….
""""ഇല്ല….ലേശം പോലും ഇല്ല…... ഒണ്ടായിരുന്നേൽ നിന്നെ ഞാൻ ഇങ്ങനെ സഹിക്കുമായിരുന്നോ…. അല്ലാ നീ താക്കോൽ എടുത്തോ...."""" ഞാൻ തിരഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.
""""ഇല്ലാ…..നീ എടുത്തില്ലെ…..പിന്നെ എന്ത് തേങ്ങയ്ക്കാ നീ വന്നു വണ്ടിയിൽ കയറിയ…..""""
ഞാൻ അതിനു മറുപടിയായി നല്ലോണം ഒന്നു ഇളിച്ച് കാട്ടിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി ഒന്നൂടെ പോക്കറ്റ് എല്ലാം തപ്പി…..
ഇല്ല എടുത്തില്ല…..ചാവി മാത്രമല്ല…. വല്ലോടവും പോയി ഞണ്ണിയിരുന്നേൾ അവിടെ കൊടുക്കാൻ പൈസയും എടുത്തില്ല….. രാത്രി ഹോട്ടലിലെ മാവ് ആട്ടിയും പാത്രവും കഴുകുന്ന എൻ്റെയും പെണ്ണിൻ്റെയും കാര്യം ഓർത്തപ്പോൾ എനിക്ക് ചിരി വന്നു.
എൻ്റെ ചിരി കണ്ടപ്പോൾ എന്താ കാര്യം എന്ന് മനസ്സിലാകാതെ പെണ്ണ് എന്നെ നോക്കി കൊണ്ട് കാര്യം തിരക്കി…..ഞാനൊന്നും ഇല്ലെന്ന് ചുമൽ അനക്കി കാട്ടികൊണ്ട് താക്കോലും പൈസയും റൂമിൽ ആണെന്നും അത് ഞാൻ പോയി എടുത്തിട്ട് വരാമെന്നും പറഞ്ഞു.
"'''ഞാനും വരുന്നു…..നിക്ക് പേടിയാ ഇവിടെ ഒറ്റക്കിരിക്കാൻ….. ""'' ജാനി പെട്ടെന്ന് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി കൊണ്ടു പറഞ്ഞു….
""""പിന്നെ നീ എന്തിനാ പേടിക്കുന്നത്…നിന്നെ കണ്ടാൽ രക്ത രക്ഷസ്സ് പോലും ഇറങ്ങി ഒടും….."""" ഞാൻ പയ്യെ പറഞ്ഞു.
""""എന്താ….."""" ഞാൻ പറഞ്ഞത്
💬 Comments
View all comments