Chapter Title : ? സീത കല്യാണം 2 [The Mech]
വ്യക്തമാവാത്തത് കൊണ്ട് ജാനി ചോദിച്ചു.
""""ഒന്നുമില്ലേ…...അല്ല….പിന്നെ നീ ഇവിടെ നേരുതെ ഒറ്റക്ക് ഇരുന്നതോ……"""" ഞാൻ സംശയത്തോടെ ചോദിച്ചു.
""""അത് നിക്ക് അറിയാമായിരുന്നു ഞാൻ ഇറങ്ങിയ പിന്നെ നീ അവിടെ ഇരിക്കില്ലെന്നും പെട്ടെന്ന് ഓടി പിടഞ്ഞു എൻ്റെ അടുത്ത് വരുമെന്നും…..""""
""""പുല്ല്…... """
അപ്പോൾ അടിയിട്ട് ഇറങ്ങി വന്നത് പെണ്ണിൻ്റെ അടവ് ആയിരുന്നു…..ശശി വീണ്ടും ശശിയായി….
ഇനി വീണ്ടും റൂം വരെ നടക്കണമെല്ലോ എന്ന നിരാശയിൽ അവിടുന്ന് നടന്നു തുടങ്ങിയതും ഒരു സ്കൂട്ടർ ആടി ആടി ഗേറ്റ് കടന്നു ഉള്ളിലൊട്ട് വന്നത്….വണ്ടി അടുത്ത് നിർത്തിയപ്പോളാണ് ആളെ മനസിലായത്…..ബിനോയ്…..രാത്രി എവിടെയോ പോയി എന്തോ അടിച്ചു കേറ്റി പറന്നു നടക്കുവാണ്…..ഭാഗ്യവാൻ….
പിന്നെ ഒന്നും നോക്കിയില്ല…...നേരെ അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ വണ്ടിയുടെ ചാവിയും 500 ബക്ക്സും വാങ്ങി …...കയ്യിൽ കാശ് ഇല്ലാഞ്ഞിട്ടല്ല…..റൂം വരെ നടക്കാനുള്ള മടി കൊണ്ടാണ്…... ഇതാവുമ്പോൾ നാളെ ബിൽ സെറ്റിൽ ചെയ്യുമ്പോൾ കൊടുത്ത മതിയല്ലോ….
വണ്ടിയിൽ കയറി ഇരുന്നപ്പോളാണ് പെണ്ണിൻ്റെ അടുത്ത വാശി….. അവൾ വണ്ടി എടുക്കാമെന്ന്…..സ്കൂട്ടർ ആയൊണ്ട് എനിക്കും ധൈര്യം ഉണ്ട്…..എങ്ങും കൊണ്ടുപോയി ഉരുട്ടി ഇടില്ലലോ….പിന്നെ പെണ്ണിൻ്റെ പുറകിൽ അവളുടെ ചൂടും അറിഞ്ഞ് ഇങ്ങനെ ഒട്ടി ഇരുന്നു പോകാനും ഒരു സുഖമാണ്…...ഞാൻ അതും അങ്ങ് മാക്ക്‌സിമം മുതലാക്കി
പിന്നെ വഴി പറഞ്ഞു കൊടുത്തു ഞങ്ങൾ രാത്രി ഒരു തട്ടു കടയുടെ മുന്നിൽ എത്തി…..ഈ സ്ഥലങ്ങളും തട്ടു കടയും എല്ലാം എനിക്ക് സുപരിചിതമാണ് ….കാരണം ഞാനും രഞ്ജുവും വർക്കലയിൽ കൂടെ കൂടെ സ്റ്റേ അടിക്കാൻ വരുന്നതാണ്…...മറ്റൊന്നിനും അല്ല…..ഇതി കള്ള് കുടിക്കാനും പിന്നെ കറങ്ങാനും ……സോറി വഴി തെറ്റി പോയി…...വീണ്ടും
💬 Comments
View all comments