Chapter Title : ? സീത കല്യാണം 2 [The Mech]
കഥയിലോട്ട്…..
അങ്ങനെ അവിടെ ഒരു ഒഴിഞ്ഞ ടേബിൾ നോക്കി ഞങ്ങൾ ഇരുന്നു…. അവിടെ തിന്നാൻ വന്ന കുറെ വായിനോക്കികളും സദാചാര പോലീസ് കുണ്ണകളും ഞങ്ങളെ നോക്കുന്നുണ്ട്…..അവർക്ക് പട്ടി വിലകൊടുത്ത് കൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു …..
ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് പെണ്ണ് ഒരു ലിസ്റ്റ് തന്നെ പറഞ്ഞു…..അതൊക്കെ കേട്ട് എൻ്റെയും ആ ചേട്ടൻ്റെയും കിളി എല്ലാം പറന്നു…..ഇത്രയും ഇവള് ഒറ്റെക്ക് തിന്നുമോ എന്തോ…..പിന്നെ ഞാൻ നമ്മുടെ മലയാളികളുടെ വികാരത്തിൽ തന്നെ കേറി പിടിചു…..പൊറോട്ടയും ഗ്രേവിയും ബീഫ് ഫ്രൈയും…..നല്ല ചൂട് പൊറോട്ട ഒരു കഷണം മുറിച്ച് കിണ്ണിയിൽ ഇരിക്കുന്ന ഗ്രേവിയിൽ ചെറുതായി മുക്കി ഒരു കഷണം ബീഫും അതിൻ്റെ ഉള്ളിൽ തിരുകി കേറ്റി ഒരു കടി…… ഉഫ്…... വായിൽ വെള്ളം ഉറാൻ തുടങ്ങി…..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു….കുറെ പാത്രങ്ങൾ മുമ്പിൽ നിരന്നു….പെണ്ണ് തീറ്റിയും തുടങ്ങി….അവളുടെ തീറ്റി കണ്ട് അവിടെ ഇരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി…...ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോ പുഴു അല്ല…..കൊക്കോ പാമ്പാണ്…..
പെണ്ണ് യുദ്ധം കഴിഞ്ഞിട്ടാണ് എന്നെ പോലും ഒന്ന് നോക്കിയത്…..ലാസ്റ്റ് ബില്ല് വന്നപ്പോൾ 490….. ആകപ്പാടെ 500 ഉണ്ടായിരുന്നുള്ളൂ കയ്യിൽ…..പെണ്ണ് ഇതിൽ നിർത്തിയത് ഭാഗ്യം…..ഇല്ലെ ഇന്ന് രാത്രി ഞാൻ ഇവിടുത്തെ പാത്രം എല്ലാം കഴുകേണ്ടി വന്നേനെ…..
ഈശ്വരാ ഇതിനെ ഊട്ടാൻ വേണ്ടി ഞാൻ പണിക്ക് പോകെണ്ടി വരുമോ…..ഞാൻ ആകാശത്ത് നോക്കി കൈ തൊഴുതു കൊണ്ട് പറഞ്ഞു പോയി…..
""""എന്താ…...ന്താ പറഞ്ഞെ….."""" വണ്ടി സ്റ്റാൻഡിൽ നിന്ന് എടുത്തുകൊണ്ട് ജാനി ചോദിച്ചു.
""""ഒന്നുമില്ലേ…..ഒന്ന് വണ്ടി എടുക്കുമോ….."""" ഞാൻ ബാക്കിൽ കേറി കൊണ്ട്
💬 Comments
View all comments