Chapter Title : ? സീത കല്യാണം 2 [The Mech]
തുള്ളികൾ ഉറപ്പുവരുത്തി അവളുടെ പ്രാർത്ഥനയും ഇത് തന്നെയെന്ന്….
അമ്പല നടയിൽ നിന്നും ഇറങ്ങി ആൽത്തറയിൽ ഇരിക്കുമ്പോഴും ജാനി മൗനം തുടർന്നു...പെണ്ണിൻ്റെ മനസ്സിൽ ഇപ്പൊൾ എന്താണെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്….അവളുടെ മൂഡ് മാറ്റാൻ ഇനി ഒരു വഴിയേ ഉള്ളൂ….
അമ്പലത്തിൽ നിന്നും തിരിച്ചു റിസോർട്ടിൽ എത്തിയിട്ട് അവളോട് താഴെ പാർക്കിങ്ങിൽ തന്നെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ റൂമിലേക്ക് പോയി….. മണി 6.15 ആവുന്നതെ ഉള്ളൂ…. അതു കൊണ്ട് താഴെ ആരും ഇല്ലായിരുന്നു…
റൂമിൽ നിന്നും തിരികെ വന്നപ്പോൾ ഫ്രണ്ടിൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം നോക്കി നിൽക്കുവാണ് പെണ്ണ്….
എന്നെ കണ്ടപ്പോൾ പെണ്ണിൻ്റെ കണ്ണുകൾ വിടർന്നു.......ഞാൻ ഒരു ജാക്കറ്റും ഹെൽമറ്റും പെണ്ണിന് കൊടുത്തിട്ട് നേരെ ബൈക്കിലോട്ട് കേറി….ജാനി പെട്ടന്ന് ജാക്കറ്റും ഇട്ട് ഹെൽമറ്റും വെച്ച് ഒന്നും ചോദിക്കാതെ ബൈക്കിൻ്റെ പുറകിൽ എന്നെ അള്ളി പിടിച്ചിരുന്നു….ഒരു ചിരിയോടെ ഞാൻ കുതിരയെ പറപ്പിച്ചു….
വെളുപ്പിനെ ഉള്ള തണുത്ത കാറ്റും പെണ്ണിൻ്റെ സാമിപ്യവും ആസ്വദിച്ചു ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു...റോഡിൽ തിരക്കായി തുടങ്ങുന്നതെ ഉള്ളൂ….
മെയിൻറോഡ് കഴിഞ്ഞു വണ്ടി ചുറ്റും കാടും ആള് ഒഴിഞ്ഞ റോഡിലേക്ക് കേറി...സൈഡ് മിററിലുടെ നോക്കിയപ്പോൾ പെണ്ണ് സ്ഥലത്തിൻ്റെ ഭംഗിയും ആസ്വദ്ധിച്ചിരിക്കുവാണ്….ദൂരങ്ങൾ പിന്നെയും പിന്നിട്ടു….വണ്ടി ഹില്ല് കയറാൻ തുടങ്ങി….ഓരോ ഹെയർ പിന്നും കെടത്തി എടുക്കുമ്പോൾ പെണ്ണിൻ്റെ പിടി എൻ്റെ മേൽ മുറുകി …..ടോപ് എത്താറായപ്പോൾ ഉള്ള വ്യൂവും തണുത്ത മന്ദമാരുദനും ആസ്വദിച്ചു ഞങ്ങൾ മുമ്പോട്ടു നീങ്ങി….
ഏറ്റവും മുകളിൽ എത്തി രണ്ടു പേർക്കും ഉള്ള പാസും ചെക്കിങ്ങും കഴിഞ്ഞു വണ്ടി ലക്ഷ്യ സ്ഥാനത്ത് എത്തി…..ചുറ്റും കോട മഞ്ഞ് പറന്നു നടക്കുന്ന അന്തരീക്ഷം….വണ്ടി പാർക്കിങ്ങിൽ ഒതുക്കി ഇറങ്ങിയപ്പോൾ പെണ്ണിൻ്റെ മുഖത്ത് അത്ഭുതവും സന്തോഷവും തെന്നി മാറി കളിച്ചു….
പെണ്ണിൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു...മുമ്പോട്ടു അവളുടെ കൈയും പിടിച്ചു നടന്നപ്പോൾ വല്യ അക്ഷരത്തിൽ എഴുതിയിരിക്കുന്ന ബോർഡ് എൻ്റെ കണ്ണിൽ പെട്ടത്….
""""PONMUDI HILL STATION""""
ഞായറാഴ്ച ആയതു കൊണ്ട് രാവിലെ അല്പം തിരക്കുണ്ട്….കമിതാക്കളെ പോലെ കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ മുമ്പോട്ടു നീങ്ങി….ചുറ്റും കോട മഞ്ഞ് പുതച്ച
💬 Comments
View all comments