Chapter Title : ? സീത കല്യാണം 2 [The Mech]
ഭാഗ്യത്തിന് പെണ്ണ് പിന്നെ ഒന്നും പറഞ്ഞില്ല.
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അറിയാതെ ഒന്ന് എരുവു വലിച്ചു പോയി….സുഖമുള്ള നീറ്റൽ... ജാനിയുടെ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും നൽകിയ നീറ്റൽ…. ആ സുഖമുള്ള വേദന ആസ്വദിച്ചു വിശാലമായ കുളിയും കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ പെണ്ണ് കണ്ണാടിയുടെ മുമ്പിൽ നിന്നു ഒരുങ്ങുവാ….പക്ഷേ ഇപ്പൊൾ ഒരു നീല ചുരിദാർ ടോപ്പും വെള്ള ലെഗിങ്സും ആണ് വേഷം….ബെഡിൽ എനിക്കിടാൻ സേം ബ്ലൂ ഷർട്ടും ചന്ദന കള്ളർ ജീൻസും എടുത്ത് വച്ചട്ടുണ്ട്.
രണ്ടുപേരും ഒരുങ്ങി ഇറങ്ങി നേരെ അമ്പലത്തിലേക്ക് വെച്ച് പിടിച്ചു….
ജനാർത്ഥന സ്വമിയോടും ഹനുമാൻ സ്വാമിയോടും പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒറ്റൊരു പ്രാർത്ഥനയെ ഒള്ളു….ജീവിതകാലം മുഴുവനും ജാനി എൻ്റെ നല്ല പാതിയായി കൂടെ വേണമെന്ന്….ഒരു വിധിക്കും വിട്ടുകൊടുക്കാതെ എന്നും ഞങ്ങൾ ഒരുമിച്ചു തന്നെ വേണമെന്ന്... ജാനി കണ്ണുകൾ ഇറുക്കി തൊഴുകൈയ്യോടെ പ്രാർത്ഥിക്കുമ്പോൾ ഇറ്റ് വീണ രണ്ടു തുള്ളികൾ ഉറപ്പുവരുത്തി അവളുടെ പ്രാർത്ഥനയും ഇത് തന്നെയെന്ന്….
അമ്പല നടയിൽ നിന്നും ഇറങ്ങി ആൽത്തറയിൽ ഇരിക്കുമ്പോഴും ജാനി മൗനം തുടർന്നു...പെണ്ണിൻ്റെ മനസ്സിൽ ഇപ്പൊൾ എന്താണെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്….അവളുടെ മൂഡ് മാറ്റാൻ ഇനി ഒരു വഴിയേ ഉള്ളൂ….
അമ്പലത്തിൽ നിന്നും തിരിച്ചു റിസോർട്ടിൽ എത്തിയിട്ട് അവളോട് താഴെ പാർക്കിങ്ങിൽ തന്നെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ റൂമിലേക്ക് പോയി….. മണി 6.15 ആവുന്നതെ ഉള്ളൂ…. അതു കൊണ്ട് താഴെ ആരും ഇല്ലായിരുന്നു…
റൂമിൽ നിന്നും തിരികെ വന്നപ്പോൾ ഫ്രണ്ടിൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം നോക്കി നിൽക്കുവാണ് പെണ്ണ്….
എന്നെ കണ്ടപ്പോൾ പെണ്ണിൻ്റെ കണ്ണുകൾ വിടർന്നു.......ഞാൻ ഒരു ജാക്കറ്റും
💬 Comments
View all comments