Chapter Title : ? സീത കല്യാണം 2 [The Mech]
കോടയും...ഇത്രയും ദൂരവും ഞങ്ങളെ എല്ലാരുടെയും കണ്ണുകളിൽ നിന്നും മറച്ചു…..
പെണ്ണിൻ്റെ വിയർപ്പിൻ്റെ ഗന്ധവും പ്രകൃതിയുടെ ഭംഗിയും ആസ്വദിച്ചു ഞാൻ കിടന്നു…..
""""വാവേച്ചി….."""" ഞാൻ കണ്ണുകൾ തുറക്കാതെ തന്നെ വിളിച്ചു.
""""മ്മ്മ്മ്……""""
"""'വാവേച്ചി….''''".ഞാൻ വീണ്ടും വിളിച്ചു.
"""'മ്മ്മ്മ്മ്മ….."""" നീട്ടി ഒരു മൂളൽ മാത്രം ആണ് അവിടുന്ന് വന്നത്.
ഞാൻ പെട്ടെന്ന് തിരിഞ്ഞ് ജാനിയെ ഇടുപ്പിൽ കൂടി വട്ടമ്പിടിച്ച് കൊണ്ട് എൻ്റെ പല്ലുകൾ അവളുടെ അണിവയറിൽ ടോപിന് പുറത്തുകൂടി ആർന്ന് ഇറക്കി …
പെണ്ണ് അറിയാതെ ഉറക്കെ നിലവിളിച്ചു പോയി…...എന്നിട്ട് എന്നെ എങ്ങനെങ്കിലും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്….. നമ്മള്ളുണ്ട് വിടുമോ…..പെണ്ണ് ഞാൻ കടി വിടാൻ വേണ്ടി എൻ്റെ പുറത്ത് അടിക്കാൻ തുടങ്ങി…...വിടാൻ പറയുന്നും ഉണ്ട്….അവസാനം ഞാൻ കടിവിട്ട് പെണ്ണിൻ്റെ മുഖത്ത് നോക്കി ഇളിച്ചൊണ്ട് കിടന്നു…..
പെണ്ണിൻ്റെ കവളുകൾ സിന്ദൂരം തൊട്ടപോലെ ചുമന്നട്ടുണ്ട്….. കണ്ണുകളിൽ നീർജലം നിറഞ്ഞു….ഇപ്പൊൾ പൊട്ടുമെന്ന അവസ്ഥയിൽ ആണ് പെണ്ണ് ….
""""വാവേച്ചി……""""പെണ്ണിൻ്റെ അവസ്ഥ അറിയാൻ വേണ്ടി ഞാൻ പതിയെ വിളിച്ചു.
"""'പിശാഷ്…...മനുഷ്യൻ്റെ നല്ല ജീവൻ പോയി…..…..നിന്നെ ഇന്ന് ഞാൻ കൊല്ലുമടാ പട്ടി……""""ഇതും പറഞ്ഞു ജാനി എൻ്റെ നീളൻ മുടി പിടിചു വലിക്കാനും അടിക്കാനും തുടങ്ങി…..അവസാനം എന്നെ അവളുടെ മടിയിൽ നിന്നും തള്ളി തറയിലും ഇട്ടു…..എൻ്റെയും ആവിശ്യം ഇത് തന്നെയായിരുന്നു ...കുറെ നേരമായിട്ടുള്ള നിശബ്ദത ഭേദിക്കാൻ ഉള്ള ഒരു വഴി…...അത് വിജയിച്ചു.
"""പിന്നെ ഞാൻ എന്ത് വേണം…...കുറെ നേരം ആയിട്ട് മൂടി കെട്ടി ഇരിക്കുന്നു…..എന്നോട് ഒന്ന് മിണ്ടുന്നു കൂടി ഇല്ല….."""" ഞാൻ എൻ്റെ ഭാഗം പറഞ്ഞു.
""""അത് നീയല്ലേ മിണ്ടാതെ നടന്നത്…...നീ മിണ്ടാഞ്ഞൊണ്ടാ ഞാനും മിണ്ടാഞ്ഞെ…"""" പെണ്ണ് ചീറ്റി കൊണ്ട് പറഞ്ഞു…..പെണ്ണിന് ഇതുവരെ ദേഷ്യം മാറിയില്ല.
""""അത് പിന്നെ…...ഞാൻ….. സോറി…."""" ഞാൻ മുഖത്ത് പറ്റുന്ന അത്രയും ദൈന്യത വരുത്തികൊണ്ട് പറഞ്ഞു.
പെണ്ണ് അലിഞ്ഞെന്ന് തോന്നുന്നു….ഇപ്പൊൾ അനക്കമൊന്നും ഇല്ല….മുഖത്ത് ദേഷ്യവും ഇല്ല…..ഞാൻ ഈ ഗ്യാപിൽ വീണ്ടും ജാനിടെ മടിയിൽ കേറി കിടന്നു.
""""വാവേച്ചി……"""" ഞാൻ പതിയെ വിളിച്ചു.
""""എന്താടാ ചെക്കാ….."""" അവിടുന്നു മറുപടി വന്നു…..അല്പം ദേഷ്യം ഉണ്ട്…..എങ്കിലും ഒന്ന് അയഞ്ഞിട്ടുണ്ട്.
"""അതെ…... നൊന്തോ….""" .ഞാൻ വളിച്ച ചിരിയോടെ ചോദിച്ചു.
""""ഇല്ല…..നല്ല സുഖം…..എന്തേ…""""
💬 Comments
View all comments