0%

Chapter Title : സീതായനം [Mani Kuttan]

Author : Kambikathakal Read All Parts 589

പുറകിൽ നിന്നവൻ ഒന്നുകൂടി പതുങ്ങി. "ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്"! എന്നോടു ഇതും പറഞ്ഞവൾ കുറച്ച് മാറി നിന്നു. ദേവീ ....പണി പാളിയോ? ഇനി ഇവൾക്കെങ്ങാനും ആളുമാറിയോ ?ഞാനാണ് അവളെ നോക്കുന്നത് എന്ന് വിചാരിച്ചോ? വിഷ്ണുവിനെ നോക്കിയപ്പോൾ അവനും ദേ കിളി പോയ അവസ്ഥയിൽ വായും പൊളിച്ചു നിൽക്കുന്നു ഞാൻ അവളുടെ അടുത്തേക്കു ചെന്നു അവൾ ചുറ്റും നോക്കുന്നുണ്ട് "എൻ്റെ പൊന്നു പെങ്ങളെ.. ഞാനല്ല ദേ.. ലവനാ തന്നെ നോക്കുന്നത്" ഞാൻ അവനെ ചൂണ്ടി പറഞ്ഞു "എനിക്കറിയാം ചേട്ടാ,സ്നേഹം തുറന്നു പറയാൻ പേടിയുള്ളവർ പ്രേമിക്കാൻ നടക്കരുത് അവൾ അങ്ങോട്ടൊന്നു നോക്കിക്കൊണ്ട് പറഞ്ഞു. എന്തോ പരിഭവത്തോടെയുള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് "എന്താണ് വൺവേ ടൂവേ ആയ ലക്ഷണമുണ്ടല്ലോ"? അവൾ നാണിച്ച് തല താഴ്ത്തി. "ആദ്യം വിഷ്ണു എട്ടൻ ധൈര്യത്തോടെ വന്ന് പറയട്ടെ അതിനു ശേഷം നോക്കാം" . അവൾ ചിരിച്ചു "ആഹാ പേരൊക്കെ മനസിലാക്കിയല്ലോ" ? "ഹoo.. എനിക്ക് മനുവേട്ടനേം അറിയാം" "ങേ.. ? അതെങ്ങനെ.."? "സീത പറയാറുണ്ട് മനു ഏട്ടനെ പറ്റി, ഞങ്ങൾ ഡാൻസ് ക്ലാസിൽ ഒന്നിച്ചാ". "ഹ ഹ ..അതു ശരി ആട്ടെ തൻ്റെ അനിയനെവിടെ" ? "എനിക്ക് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് നോട്ടു വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞ് അവനോടു നടന്നോളാൻ പറഞ്ഞു". "ഹoo എന്തായാലും താൻ മെല്ലെ നടന്നാ മതി അവൻ ഇന്നുതന്നെ പറഞ്ഞിരിക്കും". അവൾ അവനെ ഒന്നു നോക്കി തിരിഞ്ഞു നടന്നു. ഞാൻ അവൻ്റെ അടുത്തേക്കും. ഇത്രയും നേരം ഞങ്ങളെ തന്നെ നോക്കി അന്തം വിട്ടു നിന്നിരുന്ന അവൻ ഓടി

💬 Comments

View all comments