Chapter Title : സീതായനം [Mani Kuttan]
, അമൃത എന്നോ മറ്റോ ആണു പേര് എല്ലാ ഞായറാഴ്ചകളിലും അവളുടെ വീടിനടുത്തു തന്നെയുള്ള അമ്പലത്തിലേക്കു വരാറുണ്ട് അവിടേക്കാണ് ഈ പോകുന്നത്. കാര്യം ഭയങ്കര ധൈര്യശാലിയൊക്കെ ആണെങ്കിലും ഇതേ വരെ അവളോടു സ്നേഹം തുറന്നു പറയാൻ അവന് കഴിഞ്ഞിട്ടില്ല.
കവലയിലെത്തി രധേച്ചിയുടെ ചിട്ടി പൈസയും കൊടുത്ത് ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു. ബൈക്ക് അമ്പലത്തിനടുത്തു വച്ച് ഞങ്ങൾ ആലിൻ ചുവട്ടിലേക്ക് നടന്നു അവൾ വരാൻ സമയമായിട്ടില്ല "ടാ.. ദേ നോക്ക്" ഒരു വെള്ള ദാവണിയും ചുവപ്പ് ബ്ലാസുമണിഞ്ഞ് കൂടെയുള്ള ആൺക്കുട്ടിയുടെ കൈയ്യും പിടിച്ച് അവൾ നടന്നു വരുന്നു.മൊത്തത്തിൽ ഒരു പൂത്തുലഞ്ഞ വസന്തം ചുമ്മാതല്ല പഹയൻ വീണത്. ഞാൻ നോക്കുമ്പോൾ ഒരുത്തനവിടെ എൻ്റെ പുറകിൽ കയ്യും കാലും വിറച്ച് നിൽപ്പുണ്ട് . "ടാ മര്യാദക്ക് ഇന്നു നീ ഇഷ്ട്ടം പറഞ്ഞോണം, ഇല്ലേ നീ ഈ കാര്യത്തിന് ഇനി മേലാൽ എന്നെ വിളിക്കരുത്". "ഏയ്.... ഇന്നു ശരിയാവില്ല പിന്നെ പറയാം" "എന്തു ശരിയാവില്ല ഇന്നെന്താ കുഴപ്പം"? "ഇന്നു ഞായറാഴ്ചയല്ലേ". "മൈ... കോപ്പ് അമ്പലനടയായിപ്പോയി ഇല്ലേ ഞാനെന്തേലും പറഞ്ഞേനേ ,ദേ നീ കളിക്കാൻ നിൽക്കാതെ പോയി പറയടാ.." "പ്ലീസ് ടാ പിന്നെ പറയാം" അവൾ ഞങ്ങളെ ഒന്നു തിരിഞ്ഞു നോക്കി ക്കൊണ്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറി . ഞാൻ അവിടെയുള്ള കൽപടവിൽ ഇരുന്നു എൻ്റെ അടുത്തായി അവനും, ഏതാനും മിനിറ്റുകൾക്കു ശേഷം അവർ പുറത്തിറങ്ങി. നോക്കുമ്പോൾ ആ പയ്യനോട് അവൾ എന്തോ പറയുന്നു, അവൻ വേഗത്തിൽ നടന്നു പോയി. അതിനു ശേഷം അവൾ ഞങ്ങൾക്കു നേരെ നടന്നടുത്തു ഞങ്ങൾ ഒന്ന് അന്താളിച്ചു, എൻ്റെ
💬 Comments
View all comments