Chapter Title : സീതായനം [Mani Kuttan]
വിഷ്ണു അടുക്കളയിലെത്തി. "ഇന്നാടാ.." ഒരു ഗ്ലാസ് അവനു നേരെ നീട്ടി. "കട്ടനോ"? "എനിക്കെങ്ങും വേണ്ട. നീ തന്നെ കുടിച്ചോ.നീ വേഗം കുടിച്ചിട്ടു വാ" ഇതും പറഞ്ഞ് അവൻ ഉമ്മറത്തെക്ക് ഇറങ്ങി. ഞാൻ ചായ കുടിച്ച് പെട്ടെന്നു തന്നെ ഷർട്ടും എടുത്തിട്ട് പുറത്തേക്ക് ചെന്നു. "അമ്മേ ഞാൻ ഇപ്പോ വരാം.." "ദേ ഉണ്ണീ .. ഇരുട്ടുന്നതിനു മുൻപേ ഇങ്ങു വന്നേക്കണം" അതു കേട്ട് വിഷ്ണു എന്നെ നോക്കിയൊന്നു ചിരിച്ചു കൊണ്ട് അവൻ്റെ പൾസറിൻ്റെ ചാവി എനിക്കു നേരെ നീട്ടി. കോളേജിൽ പോയി വരുന്നതിനു വേണ്ടി അവൻ്റെ അച്ചൻ മേടിച്ചു കൊടുത്തതാണ് പുത്തൻ പൾസർ 150. ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ ലൈസൻസുമില്ല, എന്നാൽ അവൻ നല്ല എക്സ്പെർട്ടാണ് ഗൾഫിൽ നിന്നു വന്ന് ചുരുങ്ങിയ ദിവസങ്ങൾകകം തന്നെ ലൈസൻസ് സ്വന്തമാക്കി. കവലയിലേക്കും മറ്റും പോകുമ്പോൾ ഞാനാണ് ഓടിക്കാറ്.
ബൈക്ക് സ്റ്റാർട്ടു ചെയ്ത് ഗേറ്റിനു പുറത്തെത്തിച്ചു, അവനോട് കയറാൻ പറഞ്ഞു. നോക്കുമ്പോൾ അവൻ രാധേച്ചിയുടെ വീട്ടിലേക്ക് നോക്കിനിൽപ്പാണ് "ടാ കോപ്പേ വന്ന് കയറടാ.." "പൊന്നുമോനെ എന്നാ മൊതലാടാ ആ സാധനം". "ടാ അതു വിട്ടുപിടി അവരെനിക്ക് ചേച്ചിയെ പോലെയാ.." "പോടാ മൈരേ ചേച്ചിയെ പോലെയല്ലേ സ്വന്തം ചേച്ചിയൊന്നുമല്ലല്ലോ. നീ ഈ സെൻ്റിമെൻസും പറഞ്ഞിരിക്കാതെ ചുമ്മാ ഒന്നു മുട്ടി നോക്കടെ.." "ദേ.. മിണ്ടാതിരുന്നില്ലേ നീ ഒറ്റക്കു പോയാ മതി.." എന്തായാലും പിന്നീടവൻ ഒന്നും പറഞ്ഞില്ല. കാരണം ഈ പോക്കു വെറുതേയല്ല. അവൻ്റെ ലൗവറെ കാണാനാണ്, വൺ സൈഡാണ് എങ്കിലും ചുമ്മാ നേരം പോക്കൊന്നുമല്ല പുള്ളി കട്ടക്കാണ് എന്നാണ് അവൻ്റെ വാക്കുകളിൽ നിന്നും മനസിലായത്
💬 Comments
View all comments