Chapter Title : സീതായനം [Mani Kuttan]
എൻ്റടുത്തെത്തി "എന്താടാ.. എന്താ.. അവൾ പറഞ്ഞേ"?. "നീ എന്നോടു ക്ഷമിക്കളിയാ..,അവൾക്ക് എന്നെ ഇഷ്ട്ടമാണെന്ന്"! "ങേ" ??? അവൻ ഞെട്ടി "ഹ ഹ എടാ നീ പേടിക്കേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ.. അവൾക്കു നിന്നേ ഇഷ്ട്ടമാ.. പിന്നെ പ്രണയം ധൈര്യമായി പറയുന്നവരേയാ അവൾക്കിഷ്ട്ടമെന്നും പറഞ്ഞു". "ങേ..? സത്യമാണോടാ.. അവൾക്കെന്നെ ഇഷ്ട്ടമാണോ..? "ആടാ കോപ്പെ "..ഞാൻ കാര്യങ്ങൾ അവനോടു ചുരുക്കി പറഞ്ഞു "എൻ്റെ പൊന്നളിയാ ഉമ്മ" ഇതും പറഞ്ഞ് അവനെന്നെ കെട്ടിപിടിച്ചു "ടാ.. വേഗം ചെന്ന് അവളോട് തുറന്നു പറയടാ നിൻ്റെ ഇഷ്ട്ടം". അവൻ വേഗത്തിൽ നടന്നു പോയി ഞാൻ ബൈക്ക് സ്റ്റാർട്ടു ചെയ്ത് അവർ പോകുന്ന വഴിക്ക് അവരെ കടന്ന് കുറച്ച് മുന്നോട്ടായി നിർത്തി അധികം വൈകാതെ തന്നെ വിഷ്ണു ബൈക്കിനടുത്തേക്ക് ഓടിയെത്തി. "ഹൊ എൻ്റെ അളിയാ എന്നാലും എനിക്കങ്ങോട്ടു വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്ര പെട്ടെന്ന് ഇവൾ വളയുമെന്നു വിചാരിച്ചില്ല" ഞാൻ ഞെട്ടി "ഹേ ??? അതെന്താടാ നീ നേരംമ്പോക്കിനാണോ അവളുടെ പിന്നാലെ നടന്നേ"? "പോടാ മൈരെ നേരം പോക്കിനാന്നേ വേറെ എന്തോരം പെൺകുട്ടികൾ കോളജിൽ എൻ്റെ പിന്നാലെ നടക്കുന്നുണ്ട്. ഇവളെ കണ്ട നിമിഷം നെഞ്ചിൽ കോറി വച്ചതാടാ ഇവളാണ് എൻ്റെ പെണെന്ന്" . "നീ നേരം പോക്കിനാണെന്നു പറഞ്ഞിരുന്നേ ഇന്നു നിൻ്റെ ശവമടക്ക് ഞാൻ നടത്തിയേനേ" "നീ വാ അധികം ഇവിടെ ചുറ്റി തിരിയേണ്ട" ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു, എന്തോ അവൻ്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് കുളക്കടവിൽ സീതക്കുട്ടിയോടൊപ്പം വച്ചു കണ്ട പെൺക്കുട്ടിയുടെ മുഖം മനസിലേക്ക് കടന്നു വന്നു. ഇനി അവളായിരിക്കുമോ എൻ്റെ പെണ്ണ് ?
💬 Comments
View all comments