Chapter Title : സീതായനം [Mani Kuttan]
വികാര വിക്ഷോഭങ്ങൾ കൊണ്ട് രാധേച്ചി വിറക്കുന്നണ്ടായിരുന്നു എൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല വളരെ സ്നേഹത്തോടെയും , സഹകരണത്തോടെയും എല്ലാവരുടെയും കണ്ണിൽ ഉത്തമ കുടുംബനാഥനായിരുന്ന ദിവാകരേട്ടൻറെ ഉള്ളിൽ ഇങ്ങിനെ ഒരു മൃഗം ഒളിഞ്ഞു കടക്കുന്നുണ്ടായിരുന്നു എന്നത് വിശ്വസിക്കാനാവാത്ത കാര്യം തന്നെയാണ്. രാധേച്ചി തുടർന്നു "ഒടുവിൽ എൻ്റെ നിരന്തരമായ ശല്യം കാരണം ആ സത്യം അയാൾ തുറന്നു പറഞ്ഞു . പട്ടാളത്തിൽ വെച്ചു നടന്ന ഒരു അപകടത്തിൽ അയാളുടെ ലൈംഗിക ശേഷി നഷ്ട്ടപെട്ടതും അതിനോടൊപ്പം ഒരു കുഞ്ഞിനെ നൽകാനുള്ള കഴിവ് അയാൾക്കില്ലാതായെന്നും ആകെ തകർന്നു പോയി ഞാൻ കഷ്ട്ടപാടുകളിൽ നിന്നും കരകയറ്റാൻ വന്ന ദൈവം എന്നു ഞാൻ വിശ്വസിച്ചിരുന്ന ആൾ തന്നെ എന്നെ വഞ്ചിച്ചിരിക്കുന്നു അതും എൻ്റെ സ്ത്രീത്വത്തിന് അടിവരയിട്ടു കൊണ്ട് , പിന്നെ എന്തിനാണു നിങ്ങൾ എന്നെ കല്യാണം കഴിച്ചത്? എൻ്റെ ജീവിതം നശിപ്പിച്ചത് ? ഇത്രയൊക്കെ ഉണ്ടായിട്ടും അയാളുടെ കൂസലില്ലായ്മ കണ്ട് എനിക്ക് ദേഷ്യം വന്നു ഞാൻ പൊട്ടിതെറിച്ചു ഹും ..... ജീവിതം .... പട്ടിണി കിടന്ന് മരിക്കാൻ കിടന്ന നിനക്ക് എന്തു ജീവിതമാടീ നശിച്ചത് നിൻ്റെ സഹോദരിയുടെ കല്യാണം നടത്തിയില്ലേ? അതിനു താഴെ ഉള്ളത് പഠിക്കുന്നില്ലേ? പിന്നെ നിന്നെ കെട്ടിയത് എൻ്റെ അമ്മയെ നോക്കാൻ വേണ്ടി മാത്രം പുച്ഛത്തോടെ അത്രയും പറഞ്ഞയാൾ നിർത്തി. ശരിയാണ്, പട്ടിണി കിടന്ന് കൂട്ടാത്മഹത്യ ചെയ്യാൻ കാത്തിരുന്ന തൻ്റെ കുടംബത്തെ കര കയറ്റിയത് അങ്ങേരാണ് എന്നാലും എൻ്റെ സ്ത്രീത്വത്തിന് ഒരു വിലയുമില്ലെന്നോ? അയാൾ തുടർന്നു മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിയാനാണെങ്കിൽ നിനക്കിവിടെ കൂടാം അല്ലാതെ എൻ്റെ കുറവുകൾ പട്ടാക്കി എന്നെ നാണം കെടുത്താനാണ്
💬 Comments
View all comments