Chapter Title : സീതായനം [Mani Kuttan]
നിൻ്റെ തീരുമാനമെങ്കിൽ ഒരിക്കൽ രക്ഷിച്ച കുടുംബത്തെ വേരോടെ പിഴുതെറിയാനും എനിക്ക് സാധിക്കും മനസ്സിലായോ? തരിച്ചുനിന്നിരുന്ന എൻ്റെ നെഞ്ചിൽ അയാൾ എന്നിൽ തീർത്ത ബാധ്യതകളുടെ ആണി അടിച്ചു കയറ്റി, പിന്നെ ഇവിടെ നിൽക്കാനാണ് നിൻ്റെ തിരുമാനമെങ്കിൽ നമ്മൾ സാധാരണ ഭാര്യാ ഭർത്താക്കൻമാരെ പോലെ ആയിരിക്കണം അമ്മയുടെ മുന്നിൽ പോലും മനസിലായോ? അത്രയും പറഞ്ഞ് അയാൾ മുറിക്ക് പുറത്തേക്ക് പോയി."എനിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും വിചാരിച്ചു പക്ഷെ പ്രായമായ അച്ചൻ്റെയും വിവാഹ പ്രായമെത്താറായ ഇളയവളുടെയും കാര്യമോർത്ത് ഒന്നിനുമാവാതെ ആ മുറിയിലിരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ചു". ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കി, ഇത്രയും നേരം ഒരു സിനിമാകഥകളെ വെല്ലുന്ന ജീവിത കഥ കേട്ടതിൻ്റെ ഞെട്ടലിൽ നിൽക്കുകയായിരുന്നു ഞാൻ "എന്നാലും ഇത്രയും നീചനായിരുന്നോ ദിവാകരേട്ടൻ"? "ഹും...കഴിഞ്ഞിട്ടില്ല ,കുറച്ചു ദിവസം കഴിഞ്ഞ് ആൾക്കാരുടെ വായടക്കാനായി ചെക്കപ്പിന് ഹോസ്പിറ്റലിലേക്ക് എന്ന പേരിൽ പുറത്തു കൊണ്ടുപോയി തിരിച്ചു വന്നു മച്ചി എന്ന പട്ടം ചാർത്തി തന്നു അതോടെ കുഞ്ഞ് എന്ന കാര്യത്തിൽ കുടുംബക്കാരുടെയെല്ലാം മുറുമുറുപ്പ് മാറി പകരം മച്ചിയോടുള്ള അവജ്ഞ തല പൊക്കാൻ തുടങ്ങി, എന്തൊക്കെ ആയാലും അമ്മ എന്നെ സമാധാനിപ്പിക്കുമായിരുന്നു ആതാണ്ആകെ ആശ്വാസം ഉണ്ടായിരുന്നത് പിന്നെ ഇന്നലത്തെ കാര്യം അതൊരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയതാ അതും ആദ്യമായിട്ട് എന്തൊക്കെ ആയാലും ഞാനുമൊരു ചോരയും നീരു മുള്ള പെണ്ണല്ലേ മനൂ"? എനിക്കു മറുപടിയുണ്ടായിരുന്നില്ല. കാരണം ഞാൻ ഇന്നലെ കണ്ട രാധേച്ചി എന്ന സങ്കൽപ്പങ്ങൾക്കു മുകളിൽ എൻ്റെ മുന്നിൽ നിൽക്കുന്ന രാധേച്ചി എന്ന വ്യക്തി ആണിയടിച്ചിരിക്കുന്നു, പകരം അവിടെ രാധേച്ചിയോടുള്ള സ്നേഹവും,കരുണയും,അഭിനിവേശവും
💬 Comments
View all comments