0%

Chapter Title : സീതയുടെ പരിണാമം 12 [Anup]

Author : Kambikathakal Read All Parts 10.7K

ഹി.... കുറച്ചുകൂടി വെയിറ്റ് ചെയ്യൂ....." അമന്‍ വീണ്ടും വണ്ടിയെടുത്തു...

പതിനഞ്ചു മിനിറ്റു ഡ്രൈവിനു ശേഷം അവര്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തി.. കാര്‍ തിരക്കേറിയ റോഡിന്‍റെ സമീപത്തുള്ള ഒരു നാലുനില കെട്ടിടത്തിന്‍റെ പാര്‍ക്കിങ്ങില്‍ നിന്നു...

"വാ....." അമന്‍ അവരെയും വിളിച്ചുകൊണ്ട് വണ്ടിയില്‍ നിന്നും ഇറങ്ങി...

വിനോദ് ചുറ്റും നോക്കി.... ഞായര്‍ ആയതുകൊണ്ട് താഴത്തെ നിലയിലുള്ള പ്രസ്ഥാനം അടഞ്ഞു കിടക്കുകയാണ്... മറ്റു നിലകളിലും ആളനക്കം ഒന്നുമില്ല.....

"അയ്യോ.... സാറാരുന്നോ?........" അവര്‍ക്കരികിലേക്ക് ഓടിയടുക്കുന്ന ഒരു വയസ്സന്‍ സെക്യൂരിറ്റി ഗാര്‍ഡ്.....

"സുഖമല്ലേ ഇക്കാ?...." അമന്‍ അയാളുടെ തോളില്‍ തട്ടി...

"വണ്ടി മാറിയത് കൊണ്ട് മനസ്സിലായില്ല... പിന്നെ ഞായര്‍ ഇങ്ങോട്ടാരും വരാരും ഇല്ലല്ലോ?...." അയാള്‍ തൊഴുതുകൊണ്ട് പറഞ്ഞു...

"ഉം... താക്കോല്‍ ഇല്ലേ?....." അമന്‍ ചോദിച്ചു...

"ഓ...." അയാള്‍ ബെല്‍ട്ടില്‍ നിന്നും ഒരുകൂട്ടം താക്കോല്‍ എടുത്തുകൊണ്ട് പറഞ്ഞു...

അമന്‍ അവരെയും വിളിച്ചുകൊണ്ട് കെട്ടിടത്തിന്‍റെ സ്റ്റെയര്‍കെയ്സ് ലക്ഷ്യമാക്കി നടന്നു...

"ഞായര്‍ ഇവിടെയുള്ള എല്ലാരും ഓഫ് ആണ്... അതുകൊണ്ട് ലിഫ്റ്റ്‌ വര്‍ക്ക് ചെയ്യിക്കില്ല.... ടോപ്പിലാണ് നമ്മുടെ ജിം... മൊത്തം നടന്നു കയറണം..." അമന്‍ വിനോദിനോടായി പറഞ്ഞു...

"നോ പ്രോബ്ലം...." വിന്‍ഡോ അവര്‍ക്കു പിന്നിലായി പടികള്‍ കയറാന്‍ തുടങ്ങി...

രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ ഓഫീസുകളും കടകളും മറ്റും അടഞ്ഞു കിടക്കുകയാണ് എന്ന കാര്യം പടികള്‍ കയറുമ്പോള്‍ വിനോദ് ശ്രദ്ധിച്ചു...

മുകളില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ഡോര്‍ തുറന്ന് അകത്തു കയറി... എയര്‍ കണ്ടിഷണര്‍ ഓണ്‍ ചെയ്തുകൊണ്ട് അമന്‍ സെക്യൂരിറ്റിയേ നോക്കി...

"ഞങ്ങള്‍ കുറച്ചുനേരം ഇവിടെ കാണും.... ആരേലും മോളിലോട്ട് വരികയാണെങ്കില്‍ ഇക്ക എന്നെയൊന്നു വിളിച്ചേക്കണം...." അമന്‍ അയാളോട് പറഞ്ഞു...

"ഓ....." വയസന്‍

💬 Comments

View all comments