Chapter Title : സീതയുടെ പരിണാമം 12 [Anup]
"താങ്ക്സ് ഏട്ടാ.... താങ്ക്സ് ഫോര്‍ അണ്ടര്‍സ്ടാണ്ടിംഗ്, ട്രസ്റ്റിങ്ങ്, ആന്‍ഡ് സപ്പോര്‍ട്ടിംഗ് മീ.... " അവള്‍ വീണ്ടും അവനേ ചുംബിച്ചു....
"വാ.. പോയി റെഡിയാവാം... എങ്ങോട്ടാണോ എന്തോ?....." വിനോദ് അവളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു...
"ആര്‍ക്കറിയാം!!... എങ്ങോട്ടായാലും ഞാന്‍ റെഡി......" സീത ചിരിച്ചു... അവളുടെ കണ്ണുകളില്‍ കാമം തിളങ്ങി...
"ഞാനും......" വിനോദ് പറഞ്ഞു....
...............................
എട്ടര കഴിഞ്ഞപ്പോള്‍ അവര്‍ റെഡിയായി ഇറങ്ങി... വിനോദും അമനും ടീഷര്‍ട്ടും ബര്‍മുഡയും ആയിരുന്നു വേഷം... സീതയൊരു വൈറ്റ് ജീന്‍സും കടും നീലക്കളറിലുള്ള ടോപ്പും... ചെറിയൊരു ഷോള്‍ഡര്‍ ബാഗില്‍ അമന്‍ പറഞ്ഞതുപോലെ ഒരു ജോഡി ജിം ഡ്രസ്സും അവള്‍ എടുത്തിരുന്നു....
അമന്‍ ആണ് കാര്‍ എടുത്തത്.... സീത ഫ്രണ്ടിലും, വിനോദ് ബായ്ക്ക് സീറ്റിലും കയറി...
"ആദ്യം ബ്രേക്ക് ഫാസ്റ്റ്.... വെജിറ്റെറിയന്‍ പോരേ?...." അമന്‍ ചോദിച്ചു...
"ധാരാളം..." വിനോദ് പറഞ്ഞു... സീതയും തലകുലുക്കി...
"എങ്കില്‍ വൃന്ദാവന്‍ തന്നേ ആയിക്കോട്ടെ...." അമന്‍ പറഞ്ഞു...
"അതിത്തിരി ദൂരമല്ലേ?....." വിനോദ് ചോദിച്ചു...
"ഏയ്... പത്തു മിനിറ്റ്...." അമന്‍ കാര്‍ ബൈപ്പാസിലെക്ക് കയറ്റിക്കൊണ്ട് പറഞ്ഞു...
പറഞ്ഞത് പോലെ എട്ടേ മുക്കാല്‍ ആയപ്പോള്‍ അവര്‍ ഹോട്ടലില്‍ എത്തി... നല്ല തിരക്കായിരുന്നതിനാല്‍ കുറച്ചു നേരം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.... പിന്നെ ഓര്‍ഡര്‍ ചെയ്യാനും, ഭക്ഷണം വരാനും കഴിക്കാനും എല്ലാം കൂടി നല്ല സമയമെടുത്തു...
"തിരക്കില്ല... നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്...." അമന്‍ അവരെ സമാധാനപ്പെടുത്തി...
പത്തു മണി കഴിഞ്ഞു അവര്‍ ഇറങ്ങിയപ്പോള്‍....
"സത്യത്തില്‍ എന്താ പ്ലാന്‍?..." കാറില്‍ കയറിയപ്പോള്‍ വിനോദ് ചോദിച്ചു.... അവന് ആകാംഷ സഹിക്കുവാന്‍ കഴിയുമായിരുന്നില്ല.... സീതയും അമന്റെ നേര്‍ക്ക് നോക്കി...
"ഹി
💬 Comments
View all comments