Chapter Title : സീതയുടെ പരിണാമം 14 [Anup]
"ബെസ്റ്റ്!!!!... ഫൈനല്‍ ഇയര്‍ ആണെന്ന് ഓര്‍മ്മ വേണം... ഒരു കൊട്ട നിറച്ചു സപ്ലീം വാങ്ങി കൂട്ടിയിട്ടില്ലേ?.... മര്യാദക്ക് ഇരുന്ന് പഠിച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്ക്...." സീത അവനെ വഴക്ക് പറഞ്ഞു....
"ഇങ്ങനൊരു സാധനം!!.... ഇഷ്ടാണെന്ന് പറയുകേം ചെയ്യും, ഒന്നുമൊട്ടു സമ്മതിക്കുകേം ഇല്ല.... ഹും...." ഹരി പരിഭവിച്ചു...
"പിണങ്ങിയോ?......." സീത ചോദിച്ചു....
അപ്പുറത്ത് മറുപടി ഉണ്ടായിരുന്നില്ല...
"ഡാ......." സീത പിന്നേം വിളിച്ചു.... അനക്കമില്ല...
"ഹരിക്കുട്ടാ......" സീത സ്വരം മാറ്റി ലേശം കനത്തില്‍ വിളിച്ചു.....
"ഉം....." ഹരിയില്‍ നിന്നും ഒരു മൂളല്‍ ഉയര്‍ന്നു......
"എനിക്കും കൊതിയുണ്ട്.... പക്ഷേ നീ തോറ്റാല്‍ എനിക്ക് സങ്കടാവും!... ഈ റിലേഷൻ കാരണം നിനക്കൊരു മോശം വരാൻ ചേച്ചി സമ്മതിക്കില്ല... മനസ്സിലായോ?......." സീതയുടെ ശബ്ദം മുറുകി...
"ഉം....." അപ്പുറത്ത് നിന്നും വീണ്ടും ഒരു മൂളല്‍ മാത്രം....
"എന്നാ സപ്ലി എക്സാംസ് തീരുന്നേ?...........”
"ഡിസംബര്‍ വരെയുണ്ട്......." ഹരി പറഞ്ഞു....
"അപ്പൊ ഞാൻ പറഞ്ഞ ടൈമിംഗ് കൃത്യം ആയി.... ക്രിസ്മസ് വരെയുള്ള എല്ലാ എക്സാംസും നന്നായി എഴുതിക്കഴിഞ്ഞാല്‍ നമ്മള്‍ തമ്മില്‍ നേരില്‍ കാണും.... കേട്ടല്ലോ?....." സീത പറഞ്ഞു...
ഹരി മറുപടിയൊന്നും പറഞ്ഞില്ല....
രണ്ടുമൂന്നു നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി...
"ഡാ....." കുറച്ചു നേരം ഒച്ച കേള്‍ക്കാതിരുന്നപ്പോള്‍ സീത വിളിച്ചു...
"ഉം...." കനത്തില്‍ ഉള്ള മൂളല്‍.....
"പിണങ്ങിയോ?......."
"ഇല്ല......" സ്വരത്തില്‍ അപ്പോഴും കനമുണ്ട്.....
"സങ്കടായോ?......." സീതയുടെ സ്വരം ആര്‍ദ്രമായി.....
"പിന്നില്ലാതെ?.... ഓണത്തിന് ഞാന്‍ എറണാകുളം വരാമെന്നാ ഓര്‍ത്തിരുന്നെ... ഇതിപ്പോ എത്ര മാസം കൂടി വെയിറ്റ് ചെയ്യണം......" അവന്‍റെ സ്വരത്തില്‍ ശരിക്കും സങ്കടം ഉണ്ടായിരുന്നു....
"ഒരു സെക്കൻഡ്.. വീഡിയോകോളിൽ വരാമേ........."
സീത
💬 Comments
View all comments