Chapter Title : സീതയുടെ പരിണാമം 15 [Anup]
ജാക് ഡാനിയേലിന്റെ കുപ്പി എടുത്തുകൊണ്ടു വന്ന്, പൊട്ടിച്ച് രണ്ടു ഗ്ലാസിലേക്ക് വിസ്കി പകർന്നു സോഡ ഒഴിച്ചു .... രണ്ടാളും ഗ്ലാസുകൾ എടുത്ത് പരസ്പരം മുട്ടിച്ചു...
“ചിയേഴ്സ്....”
ഡ്രിങ്കിനൊപ്പം പൈനാപ്പിൾ ചീസ് ചെറി കഴിച്ചപ്പോഴാണ് വിനോദിന് സുഖം മനസ്സിലായത്... പൈനാപ്പിളിന്റെ ചെറിയ പുളിക്കൊപ്പം ചെറിയുടെ കടുത്ത മധുരവും, ചീസിന്റെ ഉപ്പും.... ഒരു പ്രത്യേക സുഖമായിരുന്നു....
“വൌ... ഇവൻ സൂപ്പർ!!!!!...” വിനോദ് സമ്മതിച്ചു....
അധികം താമസിയാതെ ജിൻസിയും അവർക്കൊപ്പം ചേർന്നു.... ഒരു വൈറ്റ് ആൻഡ് ബ്ലൂ പ്രിൻറഡ് ഡ്രസ്സായിരുന്നു അവളുടെ വേഷം.. കയ്യിൽ അവൾ ലാപ് ടോപ്പും കരുതിയിരുന്നു..
“കൂടുന്നോ??.....” വിനോദ് ജിൻസിയോടു ചോദിച്ചു...
“എയ് വേണ്ട സർ.... എനിക്ക് ഇത് മതി.. ” ജിൻസി സാലഡ്ഡും ചിക്കനും എടുത്ത് കഴിച്ചുകൊണ്ട് അവർക്കൊപ്പമിരുന്നു ....
അധികം വൈകാതെ അവരുടെ സംസാരം മംഗലാപുരം പ്രൊജകടിനെ കുറിച്ചായി.. ലോഞ്ച് സമയത്ത് കുറച്ചു ദിവസത്തേക്ക് വിനോദും ജിൻസിയും അവിടെ നിൽക്കേണ്ടി വരുമെന്ന് ഡയറക്റ്റർ പറഞ്ഞിരുന്നു..
“രണ്ടുമൂന്നു ദിവസം മുന്പെങ്കിലും അവിടെ എത്തണം.... ജിൻസി എറണാകുളം വന്നാൽ മതി... നമുക്ക് ഒരുമിച്ചു പോകാം...” വിനോദ് പറഞ്ഞു....
“ഷുവർ സർ..” ജിൻസി സമ്മതിച്ചു....
“ഒടുക്കം ജിൻസിയെ അങ്ങോട്ടു വലിക്കുമോ സർ?.. ....” രമേശ് ചോദിച്ചു...
“ചാൻസ് ഇല്ലാതില്ല.....” വിനോദ് സത്യം പറഞ്ഞു....
രമേഷിന് ടെൻഷനായി... ഒറ്റയ്ക്ക് താൻ ഇവിടം മാനേജ് ചെയ്യേണ്ടി വരും!!..
“അങ്ങനെയാണെങ്കിൽ ഇങ്ങോട്ട് ഒരാളെ എടുത്ത് ട്രെയിനിയാക്കിയാലോ??...” രമേശ് ചോദിച്ചു....
“അതൊക്കെ ചെയ്യാം.. ലോഞ്ചിന് ഒരു മാസം മുൻപ് യൂ വിൽ ഗെറ്റ് എ ട്രെയിനി... ഒരു മാസം ജിൻസിയുടെ കൂടെ നിന്നു പഠിക്കട്ടെ....”
“അത് മതി സർ....” രമേഷിന് സമാധാനമായി....
“ഷാൽ വീ വർക്ക് ഓൺ ദാറ്റ് എഗ്രിമെന്റ് നൌ ??....” വിനോദ് ജിൻസിയോടു ചോദിച്ചു..
“സർ.....” ജിൻസി വേഗം എണീറ്റ് കൈ കഴുകിയശേഷം അവളുടെ ലാപ് ടോപ്പ് എടുത്ത് തുറന്നു..
“എങ്കിൽ ഞാൻ ഒന്ന് ഓഫീസ് വരെ പൊയ്ക്കൊട്ടേ??.... ആ ഡെലിയി വേജസ്സുകാരുടെ കണക്കൊന്ന് ടാലിയാക്കി വെക്കണം....” രമേശ് എഴുന്നേറ്റു...
“ആയിക്കോട്ടെ..... ഡിന്നർ കഴിക്കാറാവുമ്പോ ഞാൻ വിളിക്കാം..... “ വിനോദ് പറഞ്ഞു..
“ഓക്കേ
💬 Comments
View all comments