Chapter Title : സീതയുടെ പരിണാമം 6 [Anup]
ഓര്‍ത്തു.. ഒരുപാടങ്ങോട്ടു തള്ളി നീക്കിയാല്‍ തന്‍റെ ആഗ്രഹങ്ങള്‍ നടക്കില്ല.. വിനോദ് ബൈപറഞ്ഞു ഫോണ്‍ കട്ടു ചെയ്തു..
ഹരിയുടെ രണ്ടാം വരവിനായുള്ള പ്ലാനിംഗ് ആയിരുന്നു അവന്‍റെ മനസ്സു നിറയെ...
........................................
മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ദിവസങ്ങളിലാണ് മൂന്നാര്‍ പ്രോപ്പര്‍ട്ടി വിസിറ്റ് ചെയ്യുന്നത്.. വെളുപ്പിനെ കമ്പനിവക കാറില്‍ പോകും. പത്തുമണി ആവുമ്പോള്‍ അവിടെചെല്ലും.. ഫയലുകള്‍ പരിശോധിക്കും, തീരുമാനങ്ങള്‍ എടുക്കും, പേപ്പറുകള്‍ ഒപ്പിടും, മീറ്റിംഗ് നടത്തും, പിന്നെ ഫുള്‍ ഏരിയ ഒരു വിസിറ്റും... ഇതായിരുന്നു സ്ഥിരം ഷെഡ്യൂള്‍..
പതിവ് പോലെ ഈ ആഴ്ചയും തുടങ്ങിയത് മീറ്റിങ്ങില്‍ ആണ്.. എല്ലാ വിഭാഗങ്ങളുടെയും ഇന്‍ ചാര്ജ്ജുകളുമായി മീറ്റ് ചെയ്തു. പിരിഞ്ഞുപോകുന്ന ഹൌസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ക്ക് ചെറിയൊരു ഉപഹാരം നല്‍കി ആദരിച്ചു.. പുതിയ ആളെ ഉടനെ കണ്ടെത്താമെന്നും, വേണ്ട ട്രെയിനിങ്ങ് കൊടുക്കണമെന്നും പറഞ്ഞു... പിന്നെ നേരെ ഏരിയാ വിസിറ്റിനു പോയി... ഹെല്‍ത്ത് ക്ലബ്ബിന്‍റെ പുതുക്കിപ്പണികള്‍ വിലയിരുത്തി.. മല്ലു സിംഗിന്റെ സാധനങ്ങള്‍ വന്നിട്ടുണ്ട്.. മോശമില്ലാത്ത ക്വാളിറ്റി..
"സര്‍... ആ പെണ്‍കുട്ടി വന്നിട്ടുണ്ട്..." പതിനൊന്നു മണിയായപ്പോള്‍ റിസപ്ഷനിസ്റ്റ് വന്നു പറഞ്ഞു...
"ങ്ഹാ.. ആദ്യം രമേശ് ഒന്ന് സംസാരിക്കൂ... നിനക്ക് എന്ത് തോന്നുന്നു എന്നറിഞ്ഞിട്ടു ഞാന്‍ കാണാം..." വിനോദ് രമേശനെ പറഞ്ഞു വിട്ടു... ഉദ്ദേശം അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രമേശന്‍ തിരികെ വന്നു...
"സര്‍... കുട്ടി കൊള്ളാം.. പക്ഷേ.... എക്സ്പീരിയന്‍സ്സില്ല.... എന്ത് ചെയ്യും? “
"ഉം.. അത് സാരമില്ല.. നിനക്കെന്തു തോന്നുന്നു.. എടുക്കണോ വേണ്ടയോ?...."
"എടുക്കാം സര്‍... പൊട്ടന്‍ഷ്യലുള്ള കുട്ടിയാണ്..."
"പ്രാരാബ്ധക്കാരിയാണ്... ഹേര്‍ മദര്‍ ഈസ് അ ക്യാന്‍സര്‍ പേഷ്യന്റ്..."
"ഓ.... സാറിന് അറിയാവുന്ന കുട്ടിയാണോ??.. അത് പറഞ്ഞില്ലല്ലോ?"
💬 Comments
View all comments