Chapter Title : സീതയുടെ പരിണാമം 8 [Anup]
വിനോദ് കുറച്ചു വൈറ്റ് ഫോറസ്റ്റ് പീസുകള്‍ വാങ്ങി. കൂടെ ആവശ്യത്തിനു തേയിലയും മറ്റും...
"നല്ല ഗ്രീന്‍ ടീ, ലെമണ്‍ ടീ ഒക്കെ കിട്ടും, വേണോ?..." വിനോദ് സീതയോട് ചോദിച്ചു...
"വേണ്ട... വല്ലതും കഴിക്കണ്ടേ??..." സീത ചോദിച്ചു... അപ്പോഴാണ് സമയം മൂന്നുമണിയായ കാര്യം വിനോദ് ശ്രദ്ധിച്ചത്..
അവിടുന്ന് നടക്കാവുന്ന ദൂരത്തില്‍ തന്നേ ഒരു ശരവണഭവന്‍ ഉണ്ടായിരുന്നു... ഉച്ചഭക്ഷണം രണ്ടാളും ഓരോ മസാലദോശയില്‍ ഒതുക്കി... തണുപ്പ് കാരണമാവാം, നല്ല രുചി തോന്നി.. പ്രത്യേകിച്ചും കാപ്പിക്ക്....
തിരികെ വണ്ടിയുടെ അരികിലേക്ക് നടന്നപ്പോ വിനോദ് ആരെയോ തിരയുംപോലെ തോന്നി സീതയ്ക്ക്.. അതോ ഇനി വെറും തോന്നലാണോ എന്തോ?.. ഔട്ട്‌ലെറ്റിന്റെ എതിര്‍വശത്തായി കുറച്ചു മുന്‍പിലേക്ക് പോകുന്നിടത്ത് റോഡ് സൈഡില്‍ ആണ് വണ്ടിയിട്ടിരിക്കുന്നത്... ഒന്നുരണ്ടു വഴിയോരക്കടകള്‍ അവിടെയുണ്ട്... കമ്പിളി ഷോളും ജാക്കറ്റ്കളും തൊപ്പിയും മറ്റും വില്‍ക്കുന്ന കടകള്‍...
വണ്ടിയുടെ പിന്നില്‍ ചാരി, പുറത്തൊരു ബാഗും തൂക്കി നില്‍ക്കുന്ന പയ്യനെ സീത ശ്രദ്ധിച്ചിരുന്നു... ജാക്കറ്റ് ധരിച്ചിട്ടുണ്ട്.. പുറം തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിയുന്നില്ല... എങ്കിലും എന്തോ ഒരു പരിചയം പോലെ തോന്നി...
അത്ഭുതം എന്തെന്നാല്‍, അവര്‍ കാറിന്‍റെ ഡോര്‍ തുറന്നിട്ടും അയാള്‍ മാറാതെ അതില്‍ ചാരി അവിടെത്തന്നേ നില്‍ക്കുന്നു...
വല്ല കഞ്ചാവും ആവും... ഇവിടൊക്കെ അതിന്‍റെ സെന്‍റര്‍ അല്ലെ?... സീത മനസ്സില്‍ കരുതിക്കൊണ്ട് കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ കയറി.. വിനോദ് ഡ്രൈവിംഗ് സീറ്റില്‍ നേരത്തേ കയറിയിരുന്നു...
സാധനങ്ങള്‍ നിറച്ച കിറ്റ് പിന്‍ സീറ്റില്‍ വെച്ചുകൊണ്ടിരുന്നപ്പോളാണ് പെട്ടെന്നാരോ കാറിന്‍റെ ബായ്ക്ക് ഡോര്‍ തുറന്നു പിന്‍സീറ്റിലേക്ക് കയറിയത്!!!!!...
"യ്യോ!!!!....."
സീത ശരിക്കും നടുങ്ങി നിലവിളിച്ചു.. പിന്നെയാണ് ആളിന്‍റെ മുഖത്തു
💬 Comments
View all comments