Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
അലട്ടുന്നുണ്ടായിരുന്നു. നേരം അസ്തമിക്കാന് പോവുകയായിരുന്നു. അവള് എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്ക് യാത്ര തിരിച്ചു. ഞാനും സന്ദീപും തിരിച്ച് വീട്ടിലേക്കും.
സന്ദീപ്: ഉം നിനക്ക് എന്ത് പറ്റി.. മുഖം ഒരു വല്ലായ്ക.
ഞാന്: തലവേദന തന്നെയെടാ..
സന്ദീപ്: അത് ഏതെങ്കിലും ഡോക്ടറെ കാണിക്കാന് നോക്ക്.
ഞാന്: ഡോക്ടറെ കാണിച്ചതാ. സ്കാന് ചെയ്തു. മരുന്നും കഴിച്ചു മാറുന്നില്ല.
സന്ദീപ്: നാട്ടില് കാണിച്ചൂടായിരുന്നോ..
ഞാന്: അവിടെത്തെക്കാള് വലിയ ഡോക്ടര്മാര് ഇവിടെയുണ്ടോ.. ഉണ്ടെങ്കില് തന്നെ നല്ല കാശും വാങ്ങിക്കും.
സന്ദീപ്: നിനക്ക് ആയൂര്വേദത്തില് താല്പ്പര്യമുണ്ടോ..
ഞാന്: അങ്ങനെയൊന്നും ഇല്ല.
സന്ദീപ്: എന്റെ അമ്മാവന്റെ മകള് ബാത്ത്റൂമില് ഒന്ന് തെന്നിവീണു. എല്ലാ ഡോക്ടര്മാരെയും കാണിച്ചു. അവസാനം അവള് ഒരു വൈദ്യരെ കാണിച്ചു. അയാള് പറഞ്ഞ മരുന്ന് കുടിച്ച്. ഉടനെ മാറി.
ഞാന്: അത് വീണതല്ലേ. ഇത് വേദനയല്ലേ..
സന്ദീപ്: വീണതായാലും വേദനയായാലും ഇയാള് നല്ല വൈദ്യരാ.
ഞാന്: എന്നാല് ഒന്ന് പോയി നോക്കിയാലോ..
സന്ദീപ്: അവിടെയാണ് കുഴപ്പം. അയാള് പൈസയ്ക്ക് വേണ്ടി ചെയ്യുന്നതല്ല. ഏതോ കോളേജില് നിന്ന് റിട്ടയര് ആയതാ. പരിചയക്കാര്ക്ക് മാത്രേ പരിശോധിക്കൂ.
ഞാന്: അത്ര വലിയ ആളാണോ..
സന്ദീപ്: ഞാന് ഒരു കാര്യം ചെയ്യാം. അമ്മാവനോട് വിളിച്ച് ചോദിക്കാം. പരിചയം ഉള്ളതുകൊണ്ട് സമ്മതിക്കും.
ഞാന്: ഉം ചോദിക്ക്. ആരോട് ചോദിച്ചാലും ഈ വേദന മാറി കിട്ടിയാല് മതി.
പിറ്റേന്ന് രാവിലെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാന് ഉണര്ന്നത്. ഫോണ് എടുത്ത് നോക്കിയപ്പോള് സന്ദീപ്.
ഞാന്: ഹലോ..
സന്ദീപ്: ടാ വൈദ്യരെ കാണാന് പോവണ്ടേ.. ചെല്ലാന് പറഞ്ഞിട്ടുണ്ട്.
ഞാന്: നമ്മുക്ക്
💬 Comments
View all comments