Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
ആളെ ബോഡ് പിടിക്കാനും ലൈറ്റ് പിടിക്കാനും നിര്ത്തി പിടിച്ച ഫോട്ടോ ഫോട്ടോഷെപ്പിലിട്ട് വേണ്ടതെല്ലാം കൂട്ടി തന്റെ മിടുക്കാണെന്ന് കാട്ടി നല്ലൊരു തുക ഇവരില് നിന്ന് തട്ടിയെടുക്കയാണ്. എന്റെ കയ്യില് കാനോന്റെ നല്ലൊരു കാമറയുണ്ട്. കൂടാതെ ലാപ്ടോപ്പും. ഫോട്ടോഷോപ്പ് ഉണ്ടെങ്കിലും ഞാനത് ഫോട്ടോ കട്ട് ചെയ്യാനേ ഉപയോഗിക്കാറുള്ളൂ. അല്ലാതെ ഫോട്ടോയുടെ ഭംഗികൂട്ടാന് ഉപയോഗിക്കില്ല. ഒരു ഫോട്ടോ എടുക്കുമ്പോള് എനിക്കറിയാം അതിന്റെ ഭംഗിയും സ്ഥാനവും.
ഇതുകേട്ട് സന്ദീപും ഞാനും നാരായണനെ നോക്കി നിന്നു.
നാരായണന്: എഴുന്നേല്ക്കുക.
ഞാന് അയാള്ക്ക് മുമ്പില് എഴുന്നേറ്റ് നിന്നു. കയ്യിലെ കുപ്പിമരുന്ന് തന്നുകൊണ്ട്.
നാരായണന്: ഇത് രാവിലെയും രാത്രിയും നെറ്റിതടത്തില് പുരട്ടണം. ദിവസത്തില് മൂന്ന് നേരം ഈ പൊടി ചുടുവെള്ളത്തില് കലര്ത്തി കുടിക്കണം.
ഞാന്: ശരി.
സന്ദീപ്: ഇവന്റെ കല്ല്യാണം ഉറപ്പിച്ചിരിക്കുകയാ..
നാരായണന്: ഹോ. അപ്പോള് കല്ല്യാണ ചെക്കനാണല്ലേ.. തലവേദനയൊക്കെ വേഗം മാറും. എന്നിട്ട് സുഖമായി ദാമ്പത്യജീവിതം ആസ്വദിക്കണം.
ഞാന്: ഉം. ബുദ്ധിമുട്ടാവില്ലെങ്കില് എന്റെ ജാതകകുറിപ്പ് ഒന്ന് നോക്കോ.
നാരായണന്: എനിക്ക് അറിയാമെങ്കിലും ഞാനിതൊന്നും ആര്ക്കും നോക്കികൊടുക്കാറില്ല. ശരി കാണട്ടെ.
ഞാന് എന്റെ ഫോണിലെ ഗാലറിയില് നിന്ന് എന്റെയും വിജിതയുടെയും ജാതക കുറിപ്പ് അയാള്ക്ക് കാണിച്ചുകൊടുത്ത്. അത് നോക്കികൊണ്ട്
നാരായണന്: 10ല് 8 പൊരുത്തമുണ്ട്. എന്നാണ് വിവാഹം
ഞാന്: അടുത്തമാസം 18ന്
നാരായണന് അപ്പോള് ഇനി 36 ദിവസം ഉണ്ടല്ലേ അതേ..
ഞാന്: അതെ. ഇതിന് എത്രയാണ് രൂപ.
ചിരിച്ചുകൊണ്ട് നാരായണന്: ഞാന് പറഞ്ഞല്ലോ. എനിക്ക് ഇത് തൊഴിലല്ല. അറിവാണ്. പിന്നെ ഇതില് നിന്ന് വരുമാനം കിട്ടിവേണ്ട എനിക്ക് ജിവിക്കാന്.
ഞാന്: എന്നാലും എന്തെങ്കിലും
നാരായണന്:
💬 Comments
View all comments