Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
പെണ്ണ് കൊള്ളാംകേട്ടോ
അനുരാഗ്: ഉം നീ കണ്ടോ..
സന്ദീപ്: പിന്നെല്ലാതെ. വളയിടാന് പോവുമ്പോള് ഞാനും പോയിരുന്നു. നല്ല ഭംഗിയുണ്ട്.
ചിരിച്ചുകൊണ്ട് അനുരാഗ്: സത്യം.
സന്ദീപ്: ഉം. നമ്മുടെ നാട്ടിലെ കോഴികളെ നീ സൂക്ഷിച്ചോ. എല്ലാം ഒന്നിനൊന്ന് മോശാണ്.
അനുരാഗ്: എന്തായാലും എന്റെ വീട്ടിലേക്ക് ആരും കയറിവരില്ല.
സന്ദീപ്: അത് ശരിയാ. അവളെ നീ അങ്ങോട്ട് കൊണ്ടുപോവുന്നില്ലേ
അനുരാഗ്: ഇപ്പോളില്ലടാ.. അടുത്തവരവിന്
വീണ്ടും എനിക്ക് ആ തലവേദന തുടങ്ങി. ഞാന് കൈ നെറ്റിയില്വെച്ചു ചെറുതായി മൂളി.
സന്ദീപ്: എന്ത് പറ്റിയെടാ..
അനുരാഗ്: തലവേദനയെടാ.. സഹിക്കാന് പറ്റണില്ല.
സന്ദീപ്: ഉം അവിടുത്തെ ജീവിതമല്ലേ. നാട് മാറിയാല് ഇങ്ങനെ പലതും വരും. ചിലവര്ക്ക് മുടിപോവും. നിനക്ക് ഇതുവരെ പോയിട്ടില്ല. അത് തന്നെ ഭാഗ്യം.
അങ്ങനെ വീട്ടിലെത്തി. പെട്ടിയിറക്കാന് സന്ദീപ് സഹായിച്ചു. അവിടേക്ക് അമ്മ വന്നു. എന്നെ കെട്ടിപിടിച്ചു.
അനുരാഗ്: അച്ഛനില്ലേ അമ്മേ
അമ്മ: അച്ഛന് നിന്റെ കത്ത് കൊടുക്കാന് പോയിരിക്കുകയാ.
അനുരാഗ്: എല്ലാവരെയും വിളിക്കേണ്ട. വളരെ കുറച്ച് പേരെ വിളിച്ചാല് മതി.
അമ്മ: അത് പറ്റില്ല. ഞങ്ങള്ക്ക് ഇനി ഇതല്ലേ നടക്കാനുള്ളൂ. വിദ്യയുടെ(എന്റെ ചേച്ചിയുടെ പേര്) കല്ല്യാണത്തിന് വിളിക്കാത്തവരെയൊക്കെ ഇതിന് വിളിക്കണം.
അനുരാഗ്: ഉം. ശരി അമ്മയുടെ ഇഷ്ടം. ചേച്ചി എന്നാ വരിക
അമ്മ: കല്ല്യാണത്തിന് രണ്ടാഴ്ചമുമ്പ് വരും. ഒന്നര മാസം ഇനിയുണ്ടല്ലോ.
അനുരാഗ്: വീട് പണിയെല്ലാം ചെയ്തല്ലോ. പെയിന്റടിയും തീര്ന്നുവല്ലേ..
അമ്മ: അതൊക്കെ അച്ഛന് നേരത്തെ ചെയ്തു. ഇനി പന്തല് ഇട്ടാല് മതി. നീ വാ.
എന്ന് പറഞ്ഞു അമ്മ വീട്ടിലേക്ക് കയറി പോയി. സന്ദീപ് അപ്പോളേക്കും പെട്ടിയെല്ലാം വീടിന്റെയുള്ളിലേക്ക്
💬 Comments
View all comments