Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
കയറ്റിവെച്ചിരുന്നു. ടാക്സികാരന് പൈസകൊടുത്തപ്പോളേക്കും അച്ഛന് അങ്ങോട്ട് വന്നു.
അച്ഛന്: നീ വന്നോ.. യാത്ര എങ്ങനെയുണ്ടായിരുന്നു.
അനുരാഗ്: സുഖായിരുന്നു. കത്തൊക്കെ കൊടുത്ത് തീര്ന്നോ..
അച്ഛന്: കുറച്ച് കൂടെയുണ്ട്.
അനുരാഗ്: ഇനി ഞാന് കൊടുത്തോളാം.
അച്ഛന്: അതൊന്നും വേണ്ട. രണ്ടാഴ്ചകൂടെ മെനക്കെട്ടാല് തീരുന്ന കാര്യമേയുള്ളൂ. നിന്നെ കത്ത് കൊടുക്കാന് ഏല്പിച്ചാല് നിന്നെ തന്നെ നാട്ടുകാര്ക്ക് പറഞ്ഞ് പരിചയപ്പെടുത്തേണ്ടിവരും.
സന്ദീപ്: അതും ശരിതന്നെയാ. ഞാനും ഇവനും വല്ലാതെ കമ്പനിയില്ലാത്തതുകൊണ്ട് നിങ്ങളൊക്കെ പോവുന്നതാ നല്ലത്.
അമ്മ: നീ അവിടെ വര്ത്താനം പറഞ്ഞ് നില്ക്കാതെ വന്ന് എന്തെങ്കിലും കഴിക്കാന് നോക്ക്. അല്ല നീ അവളെ വിളിച്ചോ..?
അപ്പോളാണ് അവള് അവളുടെ ഭാവിവധുവിനെ കുറിച്ച് ഓര്ത്തത്. ഇതുവരെ താന് അവളെ വിളിക്കപോലും ചെയ്തിട്ടില്ല.
അനുരാഗ്: ഞാന് ഇതുവരെ വിളിച്ചിട്ടില്ല.
അമ്മ: എന്താ മോനെ നീ ഇങ്ങനെ.. ഈ കാലത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിക്കേണ്ടതല്ലേ.
സന്ദീപ്: അതെന്താ നീ വിളിക്കാത്തത്.
അനുരാഗ്: കല്ല്യാണം ഇങ്ങ് അടുത്തായില്ലേ..
സന്ദീപ്: അത് വിചാരിച്ച് വിളിക്കേണ്ടാന്നോ.. വിളിക്കണം.
അച്ഛന്: അതെ. പഴയ തലമുറയാണ് ഞാനെങ്കിലും നിങ്ങള് പുതിയ തലമുറയിലെ ആളുകളെപോലെ ജീവിക്കണം. എനിക്ക് കുറച്ചുകൂടെ കത്ത് കൊടുക്കാനുണ്ട്. ഞാന് കൊടുത്തുവരാം.
എന്നുപറഞ്ഞുപോവുന്ന അച്ഛന്.
അമ്മ: നീ വേഗം അവളെ വിളിക്കാന് നോക്ക്.
സന്ദീപ്: നീ അവളെ വിളിച്ചിട്ട് കാണാന് പറ്റോന്ന് ചോദിക്ക്.
അനുരാഗ്: ഇപ്പളോ..? എനിക്ക് എന്തോ ഒരു ചമ്മല്.
സന്ദീപ്: എന്ത് എങ്ങനെ. പ്രായം 32 കഴിഞ്ഞു. ഇനി ചമ്മലോ... നീ വിളിക്ക്. ഞാന് വരാം.
എന്നു പറഞ്ഞുപോവുന്ന സന്ദീപിനോട് അനുരാഗ് : നിക്കടാ.
എന്നു പറഞ്ഞു പേഴ്സ്
💬 Comments
View all comments