Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
തുറന്ന് അതില് നിന്ന് രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത്ത് കൊടുക്കുന്നു.
സന്ദീപ്: ഇനിക്കിതൊന്നും വേണ്ട അളിയാ. ഞാന് കാശിന് വേണ്ടിയല്ല നിന്നെ കൂട്ടാന് വന്നത്.
അനുരാഗ്: എന്നാലും നിനക്ക് ജോലിയില്ലാത്തതല്ലേ..
സന്ദീപ്: അതൊക്കെ ശരിയാവും. നമ്മള് ഒരുമിച്ച് പഠിച്ച് വളര്ന്നവരല്ലേ. ഈ സ്നേഹം എന്നും എന്നോട് ഉണ്ടായാല് മതി.
ഇതുകേട്ട് അനുരാഗ് സന്ദീപിനെ സ്നേഹത്തോടെ നോക്കി.
സന്ദീപ്: നീ ഇപ്പോള് അവളെ വിളിക്കാന് നോക്ക്.
എന്നു പറഞ്ഞുപോവുന്ന സന്ദീപ്. ഞാന് വീട്ടിലേക്ക് കയറി കുളിച്ച് അമ്മ തന്ന ഭക്ഷണം കഴിച്ചു. അമ്മ വീണ്ടും അവളെ വിളിക്കാന് പറഞ്ഞു. അവളെ കുറച്ച് ഞാന് പറയാന് മറന്നു. അവളുടെ പേര് നിഷിത. അച്ഛനും അമ്മയ്ക്കും ഒറ്റ മകള്. വയസ് 22. ബിസിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന് ഫോണെടുത്തു. വളരെ ഭയത്തോടെയായിരുന്നു എന്റെ മനസ്. ജീവിതത്തില് ആദ്യമായി ഒരു പെണ്ണിനെ വിളിക്കുന്നു. അതും ഭാര്യയാവാന് പോവുന്നവളെ. ചമ്മലും ഭയവും ആകാംക്ഷയും ഒരുമിച്ച അവസ്ഥ. വാട്സപ്പില് വല്ലപ്പോളും അവള് മെസേജ് അയക്കുമെങ്കിലും തിരിച്ചൊന്നും ഞാന് അയക്കാറില്ല, ഫോണിലെ അവളുടെ നമ്പര് ഞാന് ഡയല് ചെയ്തു. എന്റെ ശരീരത്തില് ചെറുതായി വിറയല് അനുഭവപ്പെട്ടു. ഫോണ് റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഫോണ് എടുക്കുന്നില്ല. ഫോണ് കട്ടായി. ഞാന് ഒരു ദീര്ഘശ്വാസംവിട്ടു. ഫോണ് അവിടെ ടേബിളില് വെച്ചു. കുറച്ച് കഴിഞ്ഞപ്പോള് വീണ്ടും എന്റെ ഫോണ് ബെല്ലടിച്ചു. ചെന്നുനോക്കിയപ്പോള് അതില് എഴുതിയിരിക്കുന്നു. വിജിത. അവള് എന്നെ ഇങ്ങോട്ട് വിളിക്കുന്നു. വീണ്ടും എന്റെ ഹൃദയം തായമ്പക കൊട്ടാന് തുടങ്ങി. ഞാന് ഫോണ് അറ്റന്റ് ചെയ്തു ഭയത്തോടെ.
ഞാന്: ഹലോ..
വിജിത: ഹലോ..
ഞാന്: ഹലോ..
💬 Comments
View all comments