0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 48.9K

എന്റെ വായിൽ നിന്ന് വീണത് കേട്ടതും മിസ്സും ക്ലാസും ഒന്നടങ്കം ഞെട്ടി എന്നെ നോക്കി കണ്ണ് മിഴിച്ചു.അത് കണ്ടപ്പോളാണ് ഞാൻ ഉദ്ദേശിച്ചത് അല്ല എന്റെ നാവിലൂടെ പുറത്ത് വന്നത് എന്നെനിക്ക് മനസ്സിലായത്.

"അല്ല...മിസ്സേ സോറീ..." ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞത് മാറ്റി പറഞ്ഞു,അത് കേട്ടതും എന്റെ സ്വഭാവമറിഞ്ഞിട്ടോ അതോ എന്നെ കളിയാക്കാൻ വീണു കിട്ടിയ അവസരം മുതലാക്കാൻ വേണ്ടിയോ ക്ലാസ് മൊത്തം തല തല്ലി ചിരിച്ചു കൊണ്ടിരുന്നു,പക്ഷെ ഒരു കണ്ണിൽ മാത്രം കുറച്ചു നിരാശ മിന്നി മാഞ്ഞു.

"മ്മ്...ഇറ്റ്സ് ഓക്കേ..."ഒന്നമർത്തി മൂളി കൊണ്ട് അവൾ ടീച്ചേർസ് ടേബിളിന് മുന്നിൽ പോയി നിന്നു.പിന്നെ അവൾക്ക് വേണ്ടിയുള്ള സെൽഫ് ഇൻട്രോഡക്ഷന്റെ സമയമായിരുന്നു.അതും കഴിഞ്ഞ് ഫസ്റ്റ് ഡേ അല്ലേ ക്ലാസ്സ് വേണ്ട എന്ന് ക്ലാസ്സ് മൊത്തം കരഞ്ഞു പറഞ്ഞതും മിസ്സ് ക്ലാസ്സെടുക്കാതെ എല്ലാവരോടും കുശലം പറഞ്ഞു കൊണ്ടിരുന്നു.അതിനിടയിൽ പലപ്പോളും

ആ കണ്ണുകൾ എന്റെ മേൽ പാറി വീഴുന്ന പോലെ എനിക്ക് തോന്നി.അങ്ങനെ ബെല്ലടിച്ചതും നാളെ കാണാമെന്നും പറഞ്ഞവൾ ക്ലാസ്സിൽ നിന്നിറങ്ങി,അപ്പോളും ആ കണ്ണുകൾ എന്നെ തേടിയത് പോലെ തോന്നി.ഒരു സുന്ദരി പെണ്ണിനെ കണ്ടപ്പോളേക്കും മനസ്സിന്റെ ഓരോ തോന്നലുകളെ...

അങ്ങനെ ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു,മിസ്സിനെ വായിനോക്കിയിരിക്കുന്നത് എനിക്കും എന്നെ ഓരോന്ന് പറഞ്ഞു നിർത്തി പൊരിക്കുന്നത് അവൾക്കും ഒരു ശീലമായി കൊണ്ടിരുന്നു.ക്ലാസ്സിലേക്ക് കയറി വന്നാൽ അവളുടെ കണ്ണുകൾ ആ ക്ലാസ്സ് മൊത്തമൊന്നുഴിയും എന്നിട്ടത് അവസാനം എന്നിൽ വന്നു നിൽക്കും,എന്റെ മേൽ വല്ല കയ്യോ തലയോ അല്ലെങ്കിൽ എന്നെയൊട്ടി

വല്ലവളുമാരെയോ കണ്ടാൽ പിന്നെ അന്ന് ബാധ കയറിയ പോലാണവൾക്ക്,ക്ലാസിനെ മൊത്തം അവളിട്ട് അലക്കും പ്രേത്യേകിച്ചു എന്നെ.എന്തിനാണോ

💬 Comments

View all comments