Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
ഒന്നു വിളിച്ചു പോലും പറയാണ്ടേ വന്നേ...ഏഹ്...നാളെ ക്ലാസ്സില്ലേ...?" എന്റെ അപ്രതീക്ഷിതമായ വരവ് കണ്ട് എന്റെ പുറത്തിനിട്ടൊരു ഇടിയും തന്നു കൊണ്ട് ചെറിയച്ഛൻ ചോദിച്ചു.
"ഇല്ല ചെറിയച്ഛ...ഇനി മൂന്ന് ദിവസം കഴിഞ്ഞേ ക്ലാസ്സൊള്ളൂ...അപ്പൊ വിചാരിച്ചു ഇങ്ങോട്ട് വരാമെന്ന്...അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്ത വറവൊന്നുമല്ല..."ഞാൻ ഒരു ചിരിയോടെ ചെറിയച്ഛനോട് പറഞ്ഞു കൊണ്ട് ചെറിയച്ഛനൊപ്പം നടന്നു ഉമ്മറത്തേക്ക് കയറി.
"എന്റെ കുട്ട്യേ..."എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി തുടങ്ങി.ഇതാണ് എനിക്ക് ഇവിടെ വരാൻ തീരെ ഇഷ്ട്ടമല്ലാത്തത്.അവസാനം മുത്തച്ഛനും ചെറിയച്ഛനുമിടപ്പെട്ട് മുത്തശ്ശിയെ പിടിച്ചു മാറ്റി.പിന്നെ പരിഭവം പറച്ചിലായി അതായി ഇതായി ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞു എന്റെ മുറിയിലേക്ക് പോകാൻ നിന്നതും
"നീ വല്ലോം കഴിച്ചോടാ...?" എന്ന ചെറിയമ്മയുടെ ചോദ്യം വന്നു.
"ഞാൻ വരുന്ന വഴിക്ക് കഴിച്ചതാ..."എന്ന് പറഞ്ഞെങ്കിലും
"അതൊന്നും പറഞ്ഞ പറ്റില്ല..."കഴിച്ചിട്ട് കിടന്നാൽ മതിയെന്ന് മുത്തശ്ശി.അതിനെ ഞാൻ എതിർക്കാൻ നോക്കിയെങ്കിലും
"ഇങ്ങട്ട് വാടാ..."എന്നും പറഞ്ഞെന്റെ തലക്കിട്ടൊരു കൊട്ടും തന്ന് ചെറിയമ്മ എന്നെ പിടിച്ചു ഡൈനിംഗ് ടേബിളിലേക്കിരുത്തി.ഞാൻ എന്താ കെട്ട്യോന്റേം കെട്ട്യോൾടേം ചെണ്ടയോ എന്ന് ചോദിക്കാൻ നാക്കു തരിച്ചെങ്കിലും,അതെങ്ങാനും ചോദിച്ചു കഴിഞ്ഞാൽ അവർ അതേ എന്നും പറഞ്ഞു വീണ്ടും എനിക്കിട്ട് തരും വെറുതെ എന്തിനാ അതിനു നിക്കണേ എന്നാലോചിച്ചു
ഞാൻ നാവിനു കടിഞ്ഞാണിട്ടു.രണ്ടിനും എന്നെ വലിയ കാര്യമാണ് പക്ഷെ,ഇവിടെ നിന്നപ്പോൾ എന്തോ ഒരു ഫ്രീഡമില്ലാത്ത പോലെ എപ്പളും ചുറ്റിനും ആള് പിന്നെ എന്തിനും ഏതിനും അത് വേണോ ഇത് വേണോ എന്ന് ചോദിച്ചു കൊച്ച് കുഞ്ഞിനെ പോലെ കൊണ്ട് കൊണ്ട് നടക്കുന്ന മുത്തച്ഛനും മുത്തശ്ശിയും എപ്പോളോ
എന്തോ തോന്നിയപ്പോ അങ്ങ് മാറി താമസിച്ചതാ
💬 Comments
View all comments