Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
മാത്രം അത് കൊണ്ടു.
"അതെന്താ അവനു ഞാൻ ചേരില്ലേ..."എന്ന് ചോദിക്കാൻ നിന്ന ശാലിനിയുടെയുള്ളിൽ തന്നെ പോലൊരു രണ്ടാം കെട്ടുക്കാരിയാണോ അവനു വേണ്ടേ ഇതേ പോലെ നല്ല വല്ല കൊച്ചുങ്ങളേം അവനു കിട്ടില്ലേ...താൻ അവനു പറ്റിയതല്ലാ...എന്നൊക്കെയുള്ള അപകർഷതാബോധം അവളിൽ ഉണർന്നു.അവളുടെ സകലമാന സന്തോഷവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.ഉച്ചക്ക് ബ്രേക്കായതും അവൾ
കോളേജിൽ നിന്നിറങ്ങി.നാളെ കോളേജ് അവധിയാണ് അത് കഴിഞ്ഞു രണ്ട് ഹോളിഡേയും,ഇവിടെയിരുന്നാൽ ആകെ പ്രാന്താകുമെന്ന് തോന്നിയതും അവൾ ബാഗ് പാക്ക് ചെയ്തു വീട്ടിലേക്ക് വണ്ടി കയറി.ആ തീരുമാനം പക്ഷെ അവളെ കൂടുതൽ സങ്കടത്തിലാക്കുകയാണ് ചെയ്തത്.
🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹
ഫ്ലാറ്റിലെത്തയിട്ടും പെട്ടെന്ന് എന്താ അവൾക്ക് പറ്റിയെ എന്നോർത്തു എന്റെ തല പുകഞ്ഞു കൊണ്ടിരുന്നു.ഇനി അവളെ കാണാൻ മൂന്ന് ദിവസം കഴിയണം,ആദ്യമായി എനിക്ക് ക്ലാസ് ഇല്ലാത്തതിൽ വിഷമം തോന്നി.ആകെ പ്രാന്ത് പിടിച്ചതും ഷെൽഫിൽ ഇരിക്കുന്ന ഒരെണ്ണം പൊട്ടിക്കാം എന്നോർത്തു കൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.പിന്നെ അത് വേണ്ട
എന്ന് വച്ചു.പിന്നെ എന്ത് ചെയ്യുമെന്ന് ആലോചിച്ചതും നേരെ ഒറ്റ മൈന്റിൽ തറവാട്ടിലേക്ക് വെച്ചു പിടിച്ചു.
രാത്രി ഏറെ വൈകും മുന്നേ ഞാൻ തറവാട്ടിൽ എത്തി.ഇതാരാപ്പോ ഈ നേരത്ത് എന്നോർത്ത് എല്ലാവരും സിറ്റൗട്ടിൽ വന്ന് നിൽപ്പുണ്ട്.ആരാണെന്ന് നോക്കാൻ മുറ്റത്തേക്ക് ഇറങ്ങിയ ചെറിയച്ഛന്റെ മുഖത്ത് വണ്ടിയിൽ നിന്നിറങ്ങി ഹെൽമറ്റൂരിയ എന്റെ മുഖം കണ്ടതും ഒരു ചിരി വിടർന്നു,ആ ചിരിയോടെ തന്നെ ഉമ്മറത്തേക്ക് നോക്കി വന്നതാര എന്ന് നോക്കി നിന്ന മുത്തച്ഛനോടും മുത്തശ്ശിയോടുമായി
"സിദ്ധുവാ..."എന്ന് വിളിച്ചു പറഞ്ഞു.അത് കേട്ടതും അവരുടെയും മുഖം തെളിഞ്ഞു.
"ദൈവമേ...എന്റെ കുഞ്ഞാണോ..."അങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് അവർ.
"നീ എന്താടാ
💬 Comments
View all comments