Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
പ്രായമില്ലേ...എന്നൊക്കെ
അവൾക്ക് തോന്നിയെങ്കിലും,അവനെ സ്വന്തമാക്കാൻ അവൾ ഏതറ്റം വരെയും പോവുമെന്നും എന്തും ചെയ്യുമെന്നവൾ മനസ്സിലുറപ്പിച്ചു.അങ്ങനെ പരിപാടി തുടങ്ങി ഹാളിൽ കയറിയതും അവനു വേണ്ടിയവളുടെ കണ്ണുകൾ തേടി.അവനെ കാണാതെ വന്നതും ചെക്കൻ ഇനി വല്ല കുരുത്തക്കേടും കാണിക്കാൻ പോയോ എന്ന പേടി അവളിൽ നിറഞ്ഞു
"ഏയ് എന്റെ ചെക്കൻ നല്ലവനാ...അവൻ അങ്ങനെയൊന്നും ചെയ്യില്ല..."എന്നവൾ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുവെങ്കിലും നല്ല പേടി അവൾക്കുണ്ടായിരുന്നു.അവളുടെ കണ്ണുകൾ ആ ഹാൾ മൊത്തം പരതി അവസാനം അവൾക്ക് ഓപ്പോസിറ്റ് സൈഡിൽ കുറച്ചു പിന്നിലായി തന്നെ നോക്കിയിരിക്കുന്ന കണ്ണുകളെ കണ്ടതും അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.അവൾ
മനസ്സറിഞ്ഞു ചിരിച്ചു.അങ്ങനെ പരിപാടിക്കിടയിൽ പലപ്പോളും അവളുടെ കണ്ണുകൾ അവനിലുടക്കി.അങ്ങനെ പ്രിൻസിപ്പലിന്റെ അറു ബോറൻ പ്രസംഗവും ഉൽഘാടന പരിപാടിയും കഴിഞ്ഞതോടെ പിള്ളേർക്കുള്ള ടാസ്ക് പരിപാടി തുടങ്ങി,അത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്ന് അമ്മയുടെ വിളി വരുന്നത്,അതെടുക്കാനായി അവൾ പുറത്തേക്ക് പോയി.അങ്ങനെ അമ്മയോട് സംസാരിച്ചു വീണ്ടും ഉള്ളിലേക്ക് വന്ന് അവളുടെ സീറ്റിൽ ഇരുന്നതും
"ദേ...ശാലിനി മിസ്സേ...മിസ്സിന്റെ ക്ലാസ്സിലെ സിദ്ധാർഥ്..."എന്ന് പറഞ്ഞു സ്റ്റേജിലേക്ക് കൈ ചൂണ്ടിയതും അവൾ അങ്ങോട്ട് നോക്കി സ്റ്റേജിൽ ഒരു ജൂനിയർ കൊച്ചിന്റെ ഒപ്പം അവനെ കണ്ടതും
"ഇവനെന്താ അവിടെ കാര്യം" എന്നവൾ മനസ്സിൽ ചോദിച്ചു.അവളെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവിടെ സ്റ്റേജിൽ നടന്നത് ആ പെണ്ണവനെ പ്രൊപ്പോസ് ചെയ്തു അത് ശാലിനി തമാശയായാണ് എടുത്തത്.പക്ഷെ അവളെ ഉലച്ചത് വേറെ ഒരു കാര്യമാണ്
"അവരെ കാണാൻ നല്ല ചേർച്ചയുണ്ടല്ലേ മിസ്സേ..."എന്ന അടുത്തിരുന്ന മിസ്സിന്റെ ചോദ്യവും അവന്റെ "യെസ്" എന്ന റിപ്ലൈയും ബാക്കിയെല്ലാവർക്കും അത് തമാശയായപ്പോൾ ശാലിനിക്ക്
💬 Comments
View all comments